ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൭

പാൎസ്സി രാജ്യത്തിലെ പട്ടണവിശെഷങ്ങൾ ഒക്കയും പറവാൻ സമയം പൊരാ–
മുഖ്യമായവറ്റിന്റെ പെരുകളും നിവാസി സംഖ്യയും ആവിത്–ഇറാൿ പ്രവി
ശ്യയിൽ തെഹറാൻ നഗരം ലക്ഷത്തിൽ പരം ൩൦൦൦൦ നിവാസികൾ രാജധാനി
അതുതന്നെ–ഇസ്ഫഹാൻ ൨ ലക്ഷം നിവാസികൾ–ഹമ്മദാൻ ൫൦൦൦൦ നിവാസികൾ
മസെന്ത്രാൻ പ്രവിശ്യയിൽ അസ്ത്രാബാദ് ൪൦൦൦൦ നിവാസികൾ – ഗീലാ
നിൽ രെഷ്ട് ൬൦൦൦൦ നിവാസികൾ അസൎബൈച്ചാനിൽ തെബ്രിംസ് ൧ല
ക്ഷം നിവാസികൾ കൂൎദ്ദിസ്ഥാനിൽ കെൎമ്മാൻ ശാഃ൪൦൦൦൦ നിവാസികൾ ഖുസി
സ്ഥാനികൾ ശൂസ്തർ ൨൦൦൦൦ നിവാസികൾ– പാൎസ്സിസ്ഥാനിൽ ശിരാസ് ൩൦൦൦൦നിവാ
സികൾ– കെൎമ്മാനിൽ കെൎമ്മാൻ നഗരം തന്നെ–൩൦൦൦൦ നിവാസികൾ കൂഹിസ്ഥാ
നിൽ ശെരിസ്ഥാൻ–ഖുറസാനിൽ മെശെദ് ൩൨൦൦൦ നിവാസികൾ– മെൽപറഞ്ഞ
പട്ടണങ്ങൾ അതത് പ്രവിശ്യാവാഴികളുടെ വാസസ്ഥലങ്ങളും ജനപുഷ്ടിഎറിയ
നഗരങ്ങളും ആകുന്നു– പുരാനരാജാക്കന്മാരുടെ ധനപുഷ്ടി മാഹാത്മ്യങ്ങ
ളെ പാൎസ്സിപുരി– ഏൿപട്ടണ–നിനിപെമുതലായ നഗരങ്ങളുടെ അത്ഭുതശെ
ഷിപ്പുകളെ നൊക്കീട്ടെ തിരിച്ചറിയാവു–

൩., അൎമ്മിന്യമലനാടും ഫ്രാത്ത് തിഗ്രികളുടെ മിട്ടാൽ പ്രദെശവും
ചിറ്റാസ്യാൎദ്ധദ്വീപും–

പടിഞ്ഞാറെ ആസ്യയുടെ അതിർ വിവരത്തിൽ മെൽപറഞ്ഞ ൩ ഖണ്ഡങ്ങ
ളുടെ അതിരുകളെയും ആസ്യാഖണ്ഡത്തിന്റെ ആകൃതി വിവരത്തിൽ അ
വറ്റിലെ പൎവ്വതനദ്യാദിവിശെഷങ്ങളെയും പറഞ്ഞിട്ടുണ്ടല്ലൊ–അൎമ്മി
ന്യമല പ്രദെശത്തിന്റെ വടക്കിഴക്കെ അംശം ഒഴികെ മെൽപറഞ്ഞഖണ്ഡ
ങ്ങൾ മൂന്നും മുസല്മാരുടെ സ്വാധീനത്തിൽ ഇരിക്ക കൊണ്ടു നിവാസികൾ അ
ക്രമക്കാരായപാൎഷാക്കളുടെ ക്രൂരശാസനയെ ഞരങ്ങി സഹിച്ചുമിക്കവാറും
മ്ലെഛ്ശന്മാരായും ശുഭനാടുകൾ പലതും വനപ്രദെശങ്ങളായും തീൎന്നിരിക്കുന്നു–
രാജ്യത്തിൽ ചിതറി വസിച്ചു വരുന്നരൊമ–യവന–അൎമ്മിന്യ–ക്രിസ്ത്യാ
നർ മിക്കവാറും സത്യവിശ്വാസമില്ലാത്തവരെങ്കിലും വെറും പെർ നിമിത്തം
പല ഹിംസയെ അനുഭവിക്കെണ്ടി വരുന്നു ഇപ്പൊൾ അവിടെ ചില

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/68&oldid=190876" എന്ന താളിൽനിന്ന് ശേഖരിച്ചത്