ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൮

സ്ഥലങ്ങളിൽ സുവിശെഷ വെളിച്ചം ഉദിച്ചു അല്പം ചില ഹൃദയത്തിൽ സത്യവിശ്വാ
സം ജനിച്ചതു കണ്ടു മുസല്മാനർ അവരിലെ ഉപദ്രവങ്ങളെ നീക്കി എന്നൂഹിപ്പാൻ
സംഗതി ഇല്ല– അപ്രകാരം യഹൂദന്മാരും പല ദിക്കിലും കള്ളനബി സെവികളുടെ അ
ടിമകളായിദുഃഖിച്ചുവസിക്കുന്നു– ആ ഖണ്ഡങ്ങളിൽ പണ്ടു അശ്ശൂർബാബൽ മുതലാ
യസംസ്ഥാനങ്ങളും അനെക ക്രിസ്തുസഭകളും അത്യന്തം വൎദ്ധിച്ചുശൊഭിച്ചു വരു
മ്പൊൾ രാജാക്കന്മാരും പ്രജകളും മഹാഗൎവ്വികൾ ആയി പൊയതിനാൽ രാജ്യങ്ങ
ളും ക്രിസ്ത്യാനരുടെ അവിശ്വാസസ്നെഹക്കുറവും ഉദാസീനത ഇത്യാദി അധമ
ഗുണങ്ങളാൽ ക്രിസ്തുസഭകളും അശെഷം നശിച്ചു കാണുകകൊണ്ടു ആ ഉത്തമദെ
ശങ്ങളുടെ ശൂന്യം ഇതുവരെയും ദൈവം തന്നെ നീതിമാനായ ന്യായാധിപതി
എന്നു സാക്ഷ്യം പറയുന്നു– കച്ചവടത്തിന്നും ധധധാന്യാദിവൎദ്ധനത്തിന്നും രാജ്യം
ഉചിതമെങ്കിലും മുസല്മാനരായ ഒസ്മാനരുടെ കാൽതട്ടിയാൽ പുല്ലും മുളെക്കയില്ല
പൊൽ എന്നുള്ള വാക്ക അവിടെ ശരിയായി– പണ്ടുള്ള കൃഷി ഭൂമികൾ ഒസ്മാന
ർ രാജ്യവതികളായ സമയം മുതൽ വറണ്ട വനങ്ങളായും ഫലവൃക്ഷങ്ങൾ നിറഞ്ഞ
പൂങ്കാവുകൾ വങ്കാടായും ജനപുഷ്ടി എറിയ നഗരങ്ങൾ ഇടിഞ്ഞു വീണ കല്ക്കൂട്ട
ങ്ങളായും കാട്ടുമൃഗങ്ങൾ്ക്ക വാസസ്ഥലങ്ങളായും തീൎന്നിരിക്കുന്നു–ഇപ്രകാരം ഒരു കൂട്ടം
മ്ലെഛ്ശന്മാൎക്ക സത്യദൈവത്യാഗികളായ ജാതികളിൽ ഘൊരവിധികളെനടത്തു
വാൻ ദിവ്യ അനുവാദവും–അധികാരവും വന്നിരിക്കുന്നു– രാജ്യവ്യവസ്ഥകളെ
നടത്തുന്നവൻ കൊംസ്തന്തീനപുരയിൽ വസിച്ചുവരുന്ന രൂമിസുല്താൻ തന്നെ–അ
വന്റെ ഇഷ്ടവും കുറാൻ വാചകങ്ങളും രാജ്യത്തിൽ എങ്ങും പ്രാമാണ്യം എങ്കിലും
അവൻ രാജ്യം പല പ്രവിശ്യയാക്കി ശിക്ഷാരക്ഷകളെ ചെയ്വാൻ പാൎഷാക്കളുടെ
ശാസനയിൽ എല്പിച്ചതിനാൽ ആ ക്രൂരന്മാർ പലപ്പൊഴും സുല്താനെയും കുറാനെ
യും തള്ളി അൎത്ഥാഗ്രഹനിവൃത്തി വന്നാൽ മതി എന്നു വെച്ചു ദ്രവ്യലബ്ധിക്കായി
പല അന്യായങ്ങളെയും ഹിംസകളെയും കഴിച്ചുകൊണ്ടിരിക്കുന്നു– ഈ വകപാ
ൎഷാക്കൾ മെൽപറഞ്ഞ രാജ്യത്തിൽ ൧൪പെർ അതത പ്രവിശ്യകളെ ഭരിച്ചു
കൊണ്ടു വരുന്നു– ചിറ്റാസ്യയിൽ ജെസയിർ–അനതൊലി–അദന–സിവ
സ്–ത്രബിസൊന്ത്–കറമാൻ–മെറാഷ് ഈ ൬ പ്രവിശ്യകളും റൊദു–കുപ്രാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/69&oldid=190878" എന്ന താളിൽനിന്ന് ശേഖരിച്ചത്