ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

യാക്കി വെക്കുകയും ചെയ്തു– ഇങ്ങിനെ അൾ്ബുക്കെൎക്ക ഗൊവപട്ടണത്തെ ഉറപ്പിച്ചു
പൊൎത്തുഗാൽ നാണ്യം അടിപ്പിച്ചു രാജദ്രവ്യം വൎദ്ധിപ്പിച്ചും കള്ളരെ പക്ഷഭെ
ദം കൂടാതെ ശിക്ഷിച്ചും കൊണ്ടു പ്രധാന പറങ്കികളിലും അനെകരെ തന്റെ സ
ത്യത്താൽ ശത്രുക്കളാക്കിയ ശെഷം പുതിയത് ഒന്നു വിചാരിച്ചു കൊച്ചിയിൽ വ
ന്നു ഇനി ഞാൻ മലാക്കയെ കാണെണം എന്നു പെരിമ്പടപ്പൊടു ഉണൎത്തിക്കയും
ചെയ്തു– അയ്യൊ അവിടെ വൈഷമ്യം നന്നെ ഉണ്ടാകും ഗൊവയും കൂടെ കൈക്കുന
ന്നായടങ്ങി വന്നിട്ടില്ലല്ലൊ താമൂതിരിയും പുതിയ ദ്രൊഹം വിചാരിക്കും എന്നു പറഞ്ഞു
വിരൊധിച്ചതു ആ മരക്കാരുടെ ഉപദെശത്താൽ തന്നെ ആയതു– അൾ്ബുക്കൎക്കൊ
ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു എന്നു ചൊല്ലി മാപ്പിള്ളമാരുടെ കച്ചവടം അ
ധികം ഊന്നിഇരുന്ന സ്ഥലത്തെ കൈക്കൽ ആക്കുവാൻ തക്കം എന്നു കണ്ടു വലിയ ക
പ്പൽ ബലത്തൊടുകൂട കിഴക്കൊട്ടെക്ക പുറപ്പെടുകയും ചെയ്തു–

൪൮., മലാക്കാദി യുദ്ധസമൎപ്പണം–

ൟഴത്തെ കടന്നാൽ അച്ചിയവതുടങ്ങിയുള്ള ദ്വീപുകൾ കാണും– ജാതിക്കാ കറാമ്പൂ
സകു അരി മുതലായ കായ്കനികളും അവിടെ നിന്നുണ്ടാകുന്നു– അതിന്നും ചീനക്കച്ച
വടത്തിന്നും അന്നു മൂലസ്ഥാനമായതു മലാക്ക തന്നെ– മാപ്പിള്ളമാരും ചെട്ടികളും വ
ളരെ ഉണ്ടു ചെമ്പും വെള്ളീയവും അവിടെ കിട്ടുന്ന വിലെക്ക മറ്റൊരിടത്തും കിട്ടുകയി
ല്ല– അതുകൊണ്ടു കൊട്ടയിൽ ൩൦൦൦ വലിയ തൊക്കു തന്നെ വെച്ചിട്ടുണ്ടായിരുന്നു– യു
ദ്ധവിവരം എന്തിന്നു പറയുന്നു– അൾ്ബുക്കെൎക്ക കൊട്ടയെ പിടിച്ചാറെ മലായികളെ
അനുസരിപ്പിച്ചു ശെഷമുള്ള മാപ്പിള്ളക്കപ്പലൊട്ടത്തെയും വാണിഭശ്രീത്വത്തെയും
വെരറുക്കയും ചെയ്തു– (൧൫൧൧ ജൂല)– മറ്റ ഒരൊരൊ ദ്വീപുകൾ അന്നു മുതൽ പൊ
ൎത്തുഗാൽ കൊയ്മയ്ക്കടങ്ങി കൊണ്ടിരിക്കുന്നു–

(൧൫൧൨) കെരളത്തിൽ പിന്നെയും കലക്കം ഉണ്ടെന്നും ഗൊവയുടെ ചുറ്റും
പടകലശലായി എന്നും കെട്ടപ്പൊൾ അൾ്ബുക്കെൎക്ക മടങ്ങി പൊരുവാൻ നിശ്ചയിച്ചു
പുറപ്പെട്ട ശെഷം കപ്പൽ ചെതപ്പെടുകയാൽ താൻ നീന്തി ജീവനൊടെ തെറ്റി–
വസ്തുവകകൾ എല്ലാം ആണ്ടു പൊയി അതിനെ ചൊല്ലി ദുഃഖിച്ചില്ല എങ്കിലും ഒരു
തൊൾ്വളയും അതിൽ പതിച്ച രത്നവും ഉണ്ടു ആയത് മുറിവായൊട അണച്ചാൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/7&oldid=190742" എന്ന താളിൽനിന്ന് ശേഖരിച്ചത്