ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൯

ദിദ്വീപുകളും അടങ്ങി ഇരിക്കുന്നു– അൎമ്മിന്യ നാട്ടിൽ കൎസ്സ–എൎസ്സരൂൻ–വാൻ ഈ
മൂന്നു പ്രവിശ്യകളെ ഉള്ളു– കൎദ്ദിസ്ഥാനിലും ഫ്രാത്ത്‌തിഗ്രികളുടെ മിട്ടാൽ പ്രദെശത്തി
ലും ഉള്ള പ്രവിശ്യകൾ ശൎസ്തൂർ–മസ്സൂൽ–ദ്യാപ്പെൎക്കിർ–റക്കാ–ബഗ്ദാദ്–എന്നിവ
തന്നെ–പ്രവിശ്യകളുടെ പെരുകൾ അവറ്റിലെ മുഖ്യനഗരങ്ങളുടെ നാമങ്ങ
ളും ആകുന്നു– കച്ചവടപട്ടണങ്ങളിൽ പ്രധാനമായത് ചിറ്റാസ്യദെശത്തിന്റെ
പടിഞ്ഞാറെ കടപ്പുറത്തുള്ള സ്മിൎന്നതന്നെ൧ ലക്ഷത്തിരുപതിനായിരം നി
വാസികൾ—

൫., തെക്കുപടിഞ്ഞാറെആസ്യ–

അതിൽ അടങ്ങി ഇരിക്കുന്ന ദെശങ്ങൾ– തെക്കഹിന്തുസമുദ്രം– വടക്കിഴക്ക–പാ
ൎസ്യ ഉൾകടൽ– തെക്കപടിഞ്ഞാറെ ചെങ്കടൽ– ഈ മൂന്നു അതിരുകളുടെ നടുവി
ൽ ഏകദെശം ചതുരംഗരൂപാമയും ൫൦൦൦ ചതുരശ്രയൊജനവിസ്താരമായും
വടക്കൊട്ടു പരന്നു കിടക്കുന്ന അറവി അൎദ്ധദ്വീപും അതിന്റെ വടക്കെ അ
റ്റത്തു നിന്നു കിഴക്ക ഫ്രാത്ത് നദിമിട്ടാൽ– പടിഞ്ഞാറുസുവെജ് വഴി മദ്ധ്യത
റന്ന്യാഴി എന്നിവ അതിരുകളായി വടക്കൊട്ടു ചിറ്റാസ്യയിലെ തൌറു
മലപ്രദെശത്തൊളം ചെന്നെത്തികിടക്കുന്ന സുറിയ നാടുമത്രെ– സുറിയനാ
ട്ടിന്റെ പടിഞ്ഞാറെ അംശത്തിന്നു കനാൻ എന്നു പെർ– ഇഴക്കെ അംശം
മുഴുവൻ മരുഭൂമിയാകുന്നു—

Fr. Muller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/70&oldid=190880" എന്ന താളിൽനിന്ന് ശേഖരിച്ചത്