ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നമ്പ്ര ഒന്നിന്നു പശ്ചിമൊദയം ൨പൈസ്സവില

൨ാം നമ്പ്ര തലശ്ശെരി ൧൮൫൦ ഫെബ്രുവരി

കെരളപഴമ

൪൯., പറങ്കി യുദ്ധസമൎപ്പണം–

അൾ്ബുകെൎക്ക മലയാളം വിട്ടു (൧൫൧൨ സപ്ത) ഗൊവയിൽ എത്തിയാറെ അതിലുള്ളയു
ദ്ധശെഷവും സമൎപ്പിച്ചു മെലരാവജ്യെഷ്ഠന്റെ അപായത്താൽ മെൎജ്ജുവിൽ ഇടപ്ര
ഭുവായതുകെട്ടു സന്തൊഷിച്ചു അവനെ പൊൎത്തുഗാൽ കൊയ്മയിൽ ആശ്രയിപ്പിച്ചു–
പിന്നെ അദിൽഖാനും സന്ധി യാചിക്കയാൽ അവനൊടും നിരന്നു– ഹബെശിൽ നിന്നു
ദൂതന്മാർ വന്നു ഞങ്ങളുടെ വകക്കാർ എല്ലാം ക്രിസ്ത്യാനർ തന്നെ നിങ്ങൾ വന്നു സഹായി
ച്ചു ഞങ്ങളിലും മെല്ക്കൊയ്മ നടത്തെണം എന്നുണൎത്തിക്കയും ചെയ്തു– ശെഷം എല്ലാവരും
അനുസരിച്ചിരിക്കെ കൃഷ്ണരായർ മാത്രം കാഴ്ചകളും സാന്ത്വനവാക്കും അയച്ചതല്ലാ
തെ ഭട്ടക്കളയിൽ കൊട്ട എടുപ്പിപ്പാൻ ചൊദിച്ചതിന്നു അനുവദിച്ചില്ല–

താമൂതിരിയൊടും ഇണങ്ങി വരെണം എന്നു അൾ്ബുകെൎക്കിന്റെ ആന്തരം ത
ന്നെ– കൊലത്തിരിയും പെരിമ്പടപ്പും ആയത് സമ്മതിച്ചില്ല കൊഴിക്കൊട്ടു നഗരത്തെ
നശിപ്പിച്ചല്ലാതെ രാജ്യങ്ങൾ്ക്ക സ്വസ്ഥത വരികയില്ല എന്നവർ മന്ത്രിച്ചു പൊന്നു– പി
ന്നെ നെരൊഞ്ഞ കപ്പിത്താൻ തെക്കൊട്ടു ഒടുന്ന സമയം കൊഴിക്കൊട്ടുതൂക്കിൽ എ
ത്തിയാറെ ഇളയ രാജാവായ നമ്പിയാതിരി ദൂത അയച്ചു സന്ധിക്ക അപെക്ഷിച്ചു–
ഉണ്ടായത് എല്ലാം അബദ്ധമത്രെ നിങ്ങൾ ഇപ്പൊൾ വന്നു കൊട്ട എടുപ്പിച്ചു സ്നെഹത്തൊടെ
പാൎത്താൽ ചുങ്കത്തിന്റെ പാതി പൊൎത്തുഗാൽ ഭണ്ഡാരത്തിൽ എല്പിക്കാം എന്നു ബൊധി
പ്പിക്കയും ചെയ്തു– ആയതു ചൊല്ലി ഇരുവരും കൊടുങ്ങലൂരിൽ ചെന്നു തമ്മിൽ കണ്ടു കാ
ൎയ്യം പറഞ്ഞശെഷം ഇന്ന സ്ഥലത്തു കൊട്ട വെണം എന്നു തെളിഞ്ഞില്ല എങ്കിലും അൾ്ബു
കെൎക്കൊടു സകലവും അറിയിച്ചശെഷം അവൻ (൧൫൧൩) നൊഗൈര എന്നവനെകൊ
ഴിക്കൊട്ടിൽ അയച്ചു ഇനി നിങ്ങളുടെ കച്ചവടത്തിന്നും കപ്പലൊട്ടത്തിനും തടവു ഒന്നും
ഉണ്ടാകയില്ല കൊട്ട എടുപ്പിപ്പാനൊ ഒരു സ്ഥലമെ നല്ലു ഞാൻ മുമ്പിൽ ഭസ്മമാക്കിയ
കൊയിലകത്തിന്റെനിലം എല്ലാം അതിന്നു വെണം എന്നു പറയിച്ചാറെ— മാപ്പിള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1850.pdf/9&oldid=190746" എന്ന താളിൽനിന്ന് ശേഖരിച്ചത്