ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൭

വരെ കപ്പൽ അയച്ചു ശിക്ഷിക്കുമൊഎന്നു ചൊദിച്ചപ്പൊൾ വിസൊറയി ഉടനെ
സില‌്വെര കപ്പിത്താനെനിയൊഗിച്ചുഅവനുംധൎമ്മപട്ടണത്തെക്ക് ഒടി ഉണ്ടകൾ
പൊഴിയുന്നിടയിൽ കരെക്കിറങ്ങി ജയിച്ചു ഊരിന്നും പടകിന്നും (മയ്യഴി അങ്ങാടി
യും) തീകൊടുത്തു ശിക്ഷ കഴിക്കയും ചെയ്തു– (ജനുവരി ൧൫൨൫).

൬൭., കൊഴിക്കൊട്ടിൽപട തുടങ്ങിയതു–

മെനെസസ് കൊഴിക്കൊട്ടിൽ എത്തുമ്പൊൾ താമൂതിരി ചിലനാൾപുലരുന്തൊറും കു
റുമ്പിയാതിരിയെയും തിനയഞ്ചെരി ഇളയതിനെയുംനിയൊഗിച്ചു ൧൫000 നാ
യന്മാരെകൊണ്ടു പൊർകഴിപ്പിച്ചപ്രകാരവും ആവതൊന്നും കാണായ്കയാൽ രാ
ജാവിന്നുപശ്ചാത്താപംവെച്ചു തുടങ്ങി പൂണച്ചണ മറ്റും അയച്ചുലീമകപ്പിത്താ
നൊടു സന്ധിപ്പാൻ പറയിച്ച പ്രകാരവും കൊച്ചിക്കാരനും മഹാ ദ്രൊഹിയുംആയപാ
ത്തുമരക്കാരെഎല്പിച്ചു വെക്കയല്ലാതെ സന്ധിക്കയില്ല എന്നുലീമ മറുപടി അയച്ച
പ്രകാരവും കെട്ടു എല്ലാം സമ്മതിച്ചു പടച്ചെലവ് ഒക്കയും താമൂതിരിഭണ്ണാരത്തിൽ
നിന്നു തന്നാൽ നിരന്നുകൊള്ളാം എന്നു കല്പിച്ചു രാത്രിയും പാൎക്കാതെ ഒടി (൧൫൨൫
ഫെബ്രു–) കൊച്ചിയിൽ ഇറങ്ങുകയും ചെയ്തു– അവിടെനിന്നു അവൻ ഉടനെപൊ
ൎത്തുഗാൽ മാനത്തെ രക്ഷിപ്പാൻ ഉത്സാഹിച്ചു കൊപ്പിട്ടുപൊരുമ്പൊൾ താമൂ
തിരി ദൂതയച്ചുനിങ്ങളൊടു ഇണങ്ങുവാനെ മനസ്സുള്ളുപൊന്നാനിയിൽ ഉള്ള പടക
എല്ലാം എല്പിക്കാം എന്നും മറ്റും ബൊധിപ്പിച്ചത് കെട്ടാറെ ഇതു മഴക്കാലത്തൊ
ളം ഞങ്ങളെ വൈകിപ്പാൻ വിചാരിക്കുന്നഉപായം അത്രെ എന്നു കണ്ടു– പെരി
മ്പടപ്പൊടു തുണ ചൊദിച്ചു പുറക്കാട്ടടികളെ ൧ൻ പടകുമായി ചെൎത്തുകൊണ്ടു ദ്ര൦
പായൊടും കൂട പൊന്നാനിയുടെനെരെ ഒടി ഇവിടെ താമൂതിരിയുടെ പടകു
ള്ളതുഎല്ലാം എല്പിക്കണം അവരുടെ ഒല കാണ്മാൻ ഉണ്ടല്ലൊ എന്നു പടനാ
യകനൊടു കല്പിച്ചാറെ സ്പഷ്ടമായ ഉത്തരം വന്നില്ല ആകയാൽ പറങ്കികൾ
വെള്ളം കൊരുവാനായി ഇറങ്ങുവാൻ തുനിഞ്ഞു മാപ്പിള്ളമാർ ചെറുക്കയും ചെയ്തു–
കൊട്ടക്ക പുതുതായി ഉറപ്പു വരുത്തിയതകൊണ്ടു ഇന്നുനെരം പൊരാ എ
ന്നു കണ്ടു– വിസൊറെയി അന്നടങ്ങി പിറ്റെനാൾ (ഫെബ്രു– ൨൬൹ രാവിലെ
ഇറങ്ങി പൊന്നാനിയിൽ വെച്ചു പൊരുതു കയറിയ തെക്കെ നായന്മാരെ കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/10&oldid=191112" എന്ന താളിൽനിന്ന് ശേഖരിച്ചത്