ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൮

ണ്ടു കവൎച്ച കഴിപ്പിച്ചു തീക്കൊടുക്കയും ചെയ്തു– അന്നു ചിന്നകുട്ടിയാലിയുടെ
൩൮ പടകും വെന്തുപൊയി– ചൊനകരുടെ പക്ഷംനിന്നു തൊക്കുവെപ്പിച്ചു
പട നടത്തിയഒരു പറങ്കിച്ചതിയനും മുറിഞ്ഞു ചത്തു–

അനന്തരം കൊഴിക്കൊട്ടിന്റെ എതിരെ വന്നു ചില നാശങ്ങളെ ചെ
യ്ത ശെഷംപന്തലാനിക്കൊല്ലത്തെയും ഭസ്മമാക്കെണം എന്നു നിശ്ചയിച്ചു– അ
തു പൊന്നാനിയൊടു താമൂതിരിയുടെ മുഖ്യതുറമുഖവും അക്കാലത്തു മക്കക്കച്ച
വടത്തിന്നുമൂലസ്ഥാനവും തന്നെ– ഊരുടെ രക്ഷെക്ക കടുന്തൂക്കമുള്ള കുന്നിന്മു
കളിൽ മൂന്നു കൊത്തളവും വളരെതൊക്കും ഉണ്ടു സമുദ്രത്തിൽ നിന്നുപുഴയൊ
ളം ഒരുതൊടുകുഴിച്ചും അതിൽ ചരക്കിടുന്ന പടകുകൾ സുഖെന അണഞ്ഞും ഇ
രിക്കുന്നു– നായന്മാരും ചൊനകരും ൨0000 ആളൊളം തടുപ്പാൻ വട്ടം കൂട്ടുന്നുഎ
ന്ന് ഇങ്ങിനെ ഒറ്റുകാർ അറിയിച്ചു– അതിന്റെ തൂക്കിൽ എത്തിയപ്പൊൾ അ
സ്തമിപ്പാറായി– അന്നു രണ്ടു പുറവും രാത്രിയിൽ ഉറക്കം ഉണ്ടായില്ല– വാദ്യഘൊ
ഷങ്ങളും ആൎപ്പും കളിവാക്കും അത്രെ ഉള്ളൂ– രാവിലെ മൂന്നഅണിയായി പട തുടങ്ങി
യറെപറങ്കികൾവെഗംകരെക്കഇറങ്ങി മറുതലയൊടുഎല്ക്കുമ്പൊൾ പുറക്കാട്ടടിക
ൾ യുദ്ധത്തിൽ ചെരാതെ കവൎച്ചെക്ക തക്കം പാൎത്തു കൈത്താളം പൂട്ടികൊണ്ടുത
ന്റെ പടകിൽ ഇരിക്കുന്നത പിസൊറെയി കണ്ടു ചൊടിച്ചു ആ മടിയനെ ലാക്കാ
ക്കെണം എന്നു തൊക്കുകാരനൊടു കല്പിച്ചു അവൻ വെടിവെച്ചതിനാൽ അടിക
ളുടെകാൽപറിഞ്ഞുപാറിപൊയി– ശെഷം പറങ്കികളും കൊച്ചിക്കാരും നല്ല ജയം
കൊണ്ടു ൨൫൦ വലിയ തൊക്കും ഉണ്ട മരുന്നുമായി കൈക്കലാക്കി ചരക്കിട്ടപട
കും ഊരും അങ്ങാടിയുംഭസ്മീകരിച്ചു ൪൦ പടകു കൂട്ടി കൊണ്ടു പൊകയും ചെയ്തു–
ഇങ്ങിനെ പരാക്രമം കാട്ടിയതു നിമിത്തം പറങ്കി നാമത്തിന്നു മുമ്പെപ്പൊ
ലെ ബഹുമാനവും യശസ്സും സംഭവിച്ചു– പുറക്കാട്ടടികളൊതല്ക്കാലത്തു അരി
ശം വിഴുങ്ങി എങ്കിലും പറങ്കികളിൽ ഉൾവൈരം ഭാവിച്ചു പ്രതിക്രിയെക്ക
അവസരം പാൎക്കയും ചെയ്തു– മെനെസസ് അവിടെ നിന്നുഒടി കണ്ണനൂരിൽ
ഇറങ്ങുകയും ചെയ്തു– (൧൫൨൫ മാൎച്ച ൧൧ ൹–)

൬൮., മെനെസസ്സ് കണ്ണനൂരിൽ വെച്ചു ദ്വീപുകളെചൊല്ലി വ്യാപരിച്ചതു–

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/11&oldid=191114" എന്ന താളിൽനിന്ന് ശേഖരിച്ചത്