ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൦

സീമൊൻ തൊണികളിൽ ആളെ കരെറ്റി പൊർ തുടൎന്നു കൊണ്ടിരുന്നു– അന്ന൬
പറങ്കികൾ ഉള്ള തൊണി മണലിൽ ഉറെച്ചു പൊയാറെഊൎക്കാർ അവരെ പി
ടിച്ചു കൊന്നു–ആയതു കൊലത്തിരി അറിഞ്ഞ ഉടനെ അവരുടെശവങ്ങളെതിരയി
ച്ചു കൊട്ടയിലുള്ളവൎക്ക സംസ്ക്കരിപ്പാൻ അയച്ചതല്ലാതെ നല്ലവണ്ണംവിസ്തരിച്ചു ചില
നായന്മാരെയും ചൊനകരെയും കൊല്ലിക്കയും ചെയ്തു–

൬൯., കൊഴിക്കൊട്ടു കൊട്ടയുടെ നിരൊധം തുടങ്ങിയതു–

കൊഴിക്കൊട്ടിൽ അരിക്ക ഞെരിക്കം എറിവരികയാൽ ദുഃഖവും കൊപവും
വൎദ്ധിച്ചുണ്ടായി– കൊട്ടയിലുള്ളവൎക്ക സീമൊൻ കൊറ്റു കൊണ്ടുവന്നാറെ
ഈ മഴക്കാലത്തു ഇവിടെ പട അല്ലാതെ ശെഷം സൗഖ്യം എല്ലാംകുറഞ്ഞി
രിക്കും എന്നു പറകയാൽ കപ്പൽക്കാൎക്കുംനായകന്മാൎക്കും കൊട്ടയിൽ പാൎപ്പാ
ൻ മനസ്സായില്ല–സീമൊൻ നിൎബന്ധിച്ചിട്ടത്രെ ൧൨൦ ജനങ്ങൾ കൊട്ടയിലു
ള്ള ബലത്തൊടു ചെൎന്നു വസിക്കയും ചെയ്തു–ശെഷമുള്ളവർ കൊച്ചിക്കു പൊ
യി വെറുതെ ഇരുന്നു–അവിടെ പിസൊറെയെകണ്ടു സന്ധി കാൎയ്യം പറവാ
ൻ താമൂതിരിയുടെ ദൂതനായ ഒരു ധൂൎത്തൻ വന്നു(മെയിമാസം) മുഖസ്തുതിപറകയാ
ൽ പടവിചാരംഎല്ലാം അകറ്റിയാറെ വിസൊറെയി കല്പിച്ചിതു– പൊർപ്പടക്
എല്ലാം താമൂതിരി എല്പിക്കകൊടുങ്ങലൂരിൽ തൊമാപ്പള്ളിയെ ചുട്ടുചിലപറങ്കി
കളെ വധിച്ചുള്ള ചൊനകരെയുംസമൎപ്പിച്ചു കൊടുക്കപള്ളിപ്പണിക്ക മതി
യായ ദ്രവ്യം വെക്ക പെരിമ്പടപ്പിൻ തുണയായ കല്ലുരുത്തി കണാരനൊടു
വൈരംവെടിഞ്ഞു നിന്നു വരിക എന്നിങ്ങിനെസമ്മതിക്കിലെസന്ധിയാവു–
എന്നു കെട്ടു ദൂതൻ പുറപ്പെട്ടു സാമൂതിരിയുടെ അടുക്കെ എത്തി വിസൊരെയ്ക്ക
ഉത്തരം ഒന്നും വന്നതുംഇല്ല– ഇപ്രകാരം കാത്തിരിക്കുമ്പൊൾ പെട്ടെന്നു മ
ഴ പെയ്തു തുടങ്ങി–ചുരക്കൎത്താവായ കുറുമ്പിയാതിരിയും തിനയഞ്ചെരി
ഇളയതുംഉടനെ ൧൨൦൦൦ നായന്മാരുമായി വന്നു കൊട്ടയെ വളഞ്ഞു പാൎത്തു
അതിൽ അന്നു ൩൦൦ പടജ്ജനങ്ങൊളൊട കൂട ലീമ കപ്പിത്താൻ എന്ന ഒ
രുശൂരൻ ഉണ്ടു– മാപ്പിള്ളമാൎക്ക തലവനായതു സിക്കില്യയിൽ ജനിച്ചു– ൧൫൨൨
ആമതിൽ രൊദ യുദ്ധതിൽ കുടുങ്ങി റൂമി പക്ഷം ചെൎന്നു പൊയി ചെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/13&oldid=191118" എന്ന താളിൽനിന്ന് ശേഖരിച്ചത്