ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൧

ലാവിൽ കൂടിയ ഒരു യന്ത്രക്കാരൻ തന്നെ– അവൻ കൊട്ടയുടെ തെക്കെ ഭാ
ഗത്തുവണ്ണത്താൻ പറമ്പിലും ചീനക്കൊട്ടയുടെ തെരുവത്തും കിടങ്ങു കിളെച്ചു
റപ്പിച്ചു തൊക്കു സ്ഥാപിക്കുമ്പൊൾ രാവും പകലും യുദ്ധം ഉണ്ടായി പറങ്കികൾപാ
ണ്ടിശാലകളിൽ നിന്നു ചരക്കും ഉണ്ടയും കിഴിച്ചുകൊട്ടയിൽ ആക്കി പുറത്തുള്ള ത
ങ്ങളുടെ ഭവനങ്ങൾഎല്ലാം ഭസ്മമാക്കി കൊട്ടയെ അടെക്കയും ചെയ്തു– രാജാ
വു താൻ നഗരത്തിൽ വന്നു മാപ്പിള്ളമാർ ഒഴികെ ൯൦൦൦൦ നായന്മാർ കൂടി വന്നു
ആയുധംവഴങ്ങുന്നതു കണ്ടശെഷം കൊട്ടയെ വലം വെച്ചു ഇത്ര ചെറിയ കൊ
ട്ടയെ പിടിപ്പാൻ ചിലനാൾമതി എന്നു പറഞ്ഞാറെഒർ ആണ്ടു കൊണ്ടു കടപ്പാ
ൻ വിഷമമത്രെഎന്നുഇളയതു ഉണൎത്തിച്ച ശെഷം രൊദയിൽ ചെയ്ത പ്രകാ
രം എല്ലാം പ്രയൊഗിക്കെണം എന്നു യന്ത്രക്കാരനൊടു കല്പിച്ചു ഏറിയ സമ്മാ
നം പറഞ്ഞു കൊടുക്കയും ചെയ്തു– ലീമഒർ ആണ്ടെക്ക വെള്ളവുംഅരിയുംഒർ മാസ
ത്തെക്ക കറിയും എണ്ണയും ഉണ്ടെന്നു കണ്ടു വിഷഭയം നിമിത്തം താക്കൊൽ
കൈവിടാതെ പിടിച്ചു കൊണ്ടു ഒരൊരൊ വാക്കുകളെപറഞ്ഞു പറങ്കികൾ്ക്ക
ധൈൎയ്യം കൊളുത്തി മാറ്റാനൊടു എതിൎത്തു നില്ക്കയും ചെയ്തു–

ഭൂമിശാസ്ത്രം

൬., തെക്ക പടിഞ്ഞാറെ ആസ്യാ (തുടൎച്ച)

തെക്ക പടിഞ്ഞാറെ ആസ്യായുടെ വടക്കെ അംശം കിഴക്ക ഫ്രാത്ത് നദീ മിട്ടാൽപ്ര
ദെശം– തെക്ക അറവി അൎദ്ധദ്വീപു പടിഞ്ഞാറ–മദ്ധ്യതറന്യാഴി–വടക്കചിറ്റാസ്യ
ഈ അതിൎക്കകത്തകപ്പെട്ടു കിടക്കുന്നു– അതിൽ പറവാൻ തക്ക ഒരു പുഴയെ ഉ
ള്ളൂ– അന്തിലിബനൊൻ മലയിൽ നിന്നുത്ഭവിച്ചു തെക്കൊട്ടു മെരൊംഗലീലസര
സ്സുകളൂടെ പ്രവഹിച്ചുശവക്കടലിൽ ചെന്നു ചെരുന്ന യൎദ്ദൻ നദി തന്നെ– യൎദ്ദൻന
ദിയിൽ നിന്നു കിഴക്ക ഫ്രാത്ത് നദിയൊളമുള്ള ദെശം മിക്കതും മരുഭൂമിയും
അതിന്റെ വടക്ക പടിഞ്ഞാറെഅംശം മാത്രം പലശുഭതാഴ്വരകളൊടു കൂടിയ
മലനാടും ആകുന്നു– യൎദ്ദൻ നദിയിൽ നിന്നു പടിഞ്ഞാറ വിസ്താരം കുറഞ്ഞ കടപ്പു
റംഒഴികെദെശം മിക്കതും മലഭൂമിതന്നെ– അതിന്റെ തെക്കെ അതിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/14&oldid=191120" എന്ന താളിൽനിന്ന് ശേഖരിച്ചത്