ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൨

ൽ സീനായി– ഹൊരബ് ശിഖരങ്ങളും വടക്കെ അതിരിൽ ലിബനൊൻ ഹെൎമ്മെൻ
ആദിതുടൎമ്മലകളും – പൎവ്വത മദ്ധ്യത്തിലെ കീഴ്‌സുറിയ എന്നതാണ പ്രദെശവും പര
ന്നു കിടക്കുന്നു–ലിബനൊൻ മലയുടെ ഉയരം ൭൦൦൦–൮൦൦൦ ഹെൎമ്മൊൻ പൎവ്വത
ത്തിന്റെ ഉയരം ൧൦൦൦൦ കാലടി സീനായി മലയുടെ വടക്കെ അറ്റത്തുള്ള എ
ദാമ്യ മലനാട്ടിൽ നിന്നു കനാൻ ദെശം ഏകദെശം ൦൦ കാതം നീളവും ൧൫
കാതം അകലവും ൪൫൦ ചതുരശ്രയൊജന വിസ്താരവുമായി വടക്കൊട്ടു ലിബ
നൊൻ മലയൊളം ചെന്നെത്തിൽ കിടക്കുന്നു– ഇസ്രയെൽ ജാതിയെ തനിക്കാ
യിട്ടു വളൎത്തി തിരുവുള്ളം അറിയിപ്പാനും സ്വൎഗ്ഗരാജ്യം ഭൂമിയിൽ സ്ഥാപിച്ചു
ത‌ൻ പുത്രനായ യെശുക്രിസ്തനെ കൊണ്ടു സൎവ്വ മനുഷ്യവംശത്തിന്റെ രക്ഷെ
ക്കായി മഹാ ത്രാണ ക്രിയയെ നടത്തി നിവൃത്തിപ്പാനും സദാത്മാവിന്റെ വ്യാ
പാരം കൊണ്ടു ക്രിസ്തുസഭയെ ജയിപ്പിച്ചുറപ്പിപ്പാനും ദൈവം സൎവ്വലൊക
രാജ്യങ്ങളിൽ ആ ചെറിയ നാട്ടിനെ വരിച്ചു പല സുഖപദാൎത്ഥങ്ങളെ കൊണ്ടു
നിറക്കയും ചെയ്തു– ഇസ്രയെലരുടെ മനഃകാഠിന്യം ഹെതുവായിട്ടും ക്രിസ്ത്യാനരു
ടെ വിശ്വാസം ഉദാസീനത ഇത്യാദികൾ നിമിത്തവും ആ ദെശം ഇപ്പൊൾ
കള്ള നബിസെവികളുടെ വശത്തിൽ ഉൾപ്പെട്ടു മിക്കതും വനമായി തീൎന്നുഎ
ങ്കിലും ദിവ്യവാഗ്ദത്തങ്ങളുടെ നിവൃത്തി സമയത്തിൽ ദൈവ രാജ്യ മാഹാത്മ്യം
നിറഞ്ഞതായി വരും നിശ്ചയം– മുസല്മാനർ അല്പകാലത്തെക്ക അത് പാല
മ്ലെഛ്ശ പ്രവൃത്തികളെ കൊണ്ടു അപമാനിച്ചു കാടാക്കി പൊരുന്നു– എങ്കിലും അ
ബ്രഹാം മുതലായ വിശ്വാസപിതാക്കന്മാരും വിശുദ്ധപ്രവാചകന്മാരും ദൈവ
പുത്രനായ യെശുക്രിസ്തനും തിരുഅപൊസ്തലന്മാരും സദാത്മാവു നിറഞ്ഞ
ആദ്യക്രിസ്ത്യാനരും പല രക്തസാക്ഷികളും അതിൽ നടന്നു ദിവ്യസാദൃശ്യം തങ്ങ
ളിൽ തന്നെ കാട്ടി മരിച്ചതിനാൽ അതുസകലനാടുകളിൽ വിശിഷ്ടമായത്
തന്നെ–

അതിന്റെ പടിഞ്ഞാറെ അംശം മെൽ പ്രകാരം മദ്ധ്യ തറന്ന്യാഴിയുടെ
കിഴക്കെ കരയിലെ വിസ്താരം കുറഞ്ഞ താണനാടു തന്നെ–പലനദങ്ങൾ അതിൽ
കൂടി ഒഴുകി സമുദ്രത്തിൽ ചെൎന്നു കൊണ്ടിരിക്കുന്നു–അതിൽ നിന്നു കിഴക്കൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/15&oldid=191122" എന്ന താളിൽനിന്ന് ശേഖരിച്ചത്