ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൮൫

ന്നം വെക്കുന്ന ദിക്കിന്നു നെരെ തുരന്നു മലയാളികളെ നീക്കുകയും ചെയ്തു– പുതി
യ യന്ത്രങ്ങളാലും ആവതു ഒന്നും കണ്ടിട്ടില്ല– എന്നിട്ടും പറങ്കികൾ ഉറക്ക് ഇളച്ചു തടു
ത്തു നില്ക്കും കാലം ഉപ്പില്ലാത്ത ചൊറും കഞ്ഞിയും വെയിച്ചു കൊണ്ടു ദിവസം കഴിച്ചു– മ
ഹാരൊഗം ഒഴിച്ചിരിപ്പാൻ കൊട്ടയുടെ ചുറ്റും പട്ടുപൊകുന്നവരെകൊണ്ടുപൊകു
ന്നതുഒരു നാളും വിരൊധിക്കുമാറില്ല– ഔഗുസ്ത മാസത്തിന്റെ ഒടുവിൽ കാറ്റ് അ
ധികം കൊപിച്ചൊരു രാത്രിയിൽ ചില പടകും അടുത്തു വന്നു കൊട്ടയിലുള്ളവൎക്ക മരു
ന്നും അപ്പം ഉപ്പിറച്ചി മുതലായ കൊറ്റും കൊണ്ടക്കൊടുക്കയും ചെയ്തു– പുലരു
മ്പൊൾ ലീമ മതിലിൽ നിന്നു ചില കെട്ടു പച്ച വെറ്റിലയും മറ്റും ശത്രുക്കൾ്ക്ക ചാടി എല്ലാ
വരും കാൺ്കെ അപ്പവും ഇറച്ചിയും തിന്നുകയും ചെയ്തു– എന്നിട്ടും താമൂതിരി പൊ
രിനെ ഒഴിപ്പിച്ചില്ല– അക്തൊമ്പ്ര– ൧൫ ൹ ഹെന്രി താൻ ൨൦ കപ്പലൊടും കൊഴിക്കൊ
ട്ടിന്റെ നെരെ വന്നു കൊട്ടയിലുളളവൎക്ക തുണയഅയച്ച ശെഷം (൩൧ാ. ൹) എല്ലാപ
ടയുമായി വാദ്യഘൊഷത്തൊടും കൂടെ കരക്കണഞ്ഞു പട തുടങ്ങിയാറെ മലായാ
ളികൾ വെഗം ഒടി തുടങ്ങി സികില്യക്കാരനൊടെ ൨൦൦൦ത്തിലധികം ചത്തുപൊകയും
ചെയ്തു–ജയം തികഞ്ഞു വന്നതു കണ്ടാറെപട്ടണത്തിൽ കടക്കരുതു എന്നു ഹെന്രിക
ല്പിച്ചുകൊട്ടെക്കരികിൽ പാളയം ഇറങ്ങുകയും ചെയ്തു–

൭൧., പറങ്കികൾ കൊഴിക്കൊടിനെ തീരെ ഒഴിച്ചു വിട്ടതു–

അനന്തരം താമൂതിരി ഭയപ്പെട്ടു കൊയപക്കിയെവിളിച്ചു പടയെ നിറുത്തെണ്ടതി
ന്നു പറങ്കികളെ ചെന്നു അപെക്ഷിപ്പാൻ കല്പിച്ചാറെ ആയവൻ വയസ്സു നിമിത്തം
കഴിവില്ല എന്ന പറഞ്ഞാറെ അവന്റെ പുത്രനെ നിയൊഗിച്ചു ൪ ദിവസം വരെ
പടയില്ല എന്നു ഉത്തരം വാങ്ങി അവനെ മന്ത്രിയും കൊഴിക്കൊട്ടു ബന്തരുടപ്ര
മാണിയും ആക്കി– ഇണങ്ങിയാൽ എന്റെ പടകും തൊക്കും യുദ്ധച്ചെലവും ഞാ
ൻ വെച്ചു തരാം എന്നു രാജാവ് ബൊധിപ്പിച്ചാറെ– ഹെന്രി കൊട്ടയെ ഒഴിപ്പാ
ൻ ഒരു വഴിയെ വിചാരിക്കയാൽ സമ്മതിയാതെ ഇണക്കത്തിന്നു തടവു വരുത്തി
അതിന്റെ കാരണം– തുൎക്കർ മിസ്രയെ അടക്കിയശെഷം പിറ്റെ ആണ്ടിൽ ഹിന്തു
സമുദ്രത്തിലെക്ക് അനെകം പടക്കപ്പൽ അയക്കും എന്നു കെൾ്ക്കയാൽ ഇവരൊടു
ചെറുപ്പാൻ തക്കവണ്ണം പറങ്കികൾ ചിതറിയില്ല ഒന്നിച്ചു കൂടിനില്ക്കെണ്ടതാകും—

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/18&oldid=191128" എന്ന താളിൽനിന്ന് ശേഖരിച്ചത്