ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൦

ടു കൂട ഒരു തുടൎമ്മല ചെന്നെത്തി കിടക്കുന്നു-- അതിന്റെ കിഴക്കെ അംശത്തിന്നു പിറ
നയ്യ എന്നും പടിഞ്ഞാറെ അംശത്തിന്നു അസൂൎയ്യമലനാടെന്നും പറയുന്നു– ആമ
ലയിൽ നിന്നു തെക്കൊട്ടു ദ്വൊരൊ–തെജൊ–ഗദിയാന–ഗദല്ക്കിവിർ എന്നീ൪
പുഴകൾ അൎദ്ധദ്വീപിന്റെ കിഴക്കെ അംശത്തിൽ നിന്നുത്ഭവിച്ചു പടിഞ്ഞാറെ അത
ലന്തിക സമുദ്രത്തിൽ ഒഴുകികൊണ്ടിരിക്കുന്നു– ദ്വെരൊ–തെജൊനദികളുടെ ന
ടുവിൽ നിന്നുള്ള ഒരു തുടൎമ്മല കിഴക്ക നിന്നു പടിഞ്ഞാറസമുദ്രത്തൊളം നീണ്ടു കിടക്കു
ന്നു– അതിന്റെ കിഴക്കെ അംശത്തിന്നു ഗദരാമ എന്നും പടിഞ്ഞാറെ അംശത്തിന്നു
എസ്ത്രെല്ഖ എന്നും പെരുകൾ നടക്കുന്നു– ഗദിയാന– ഗദല്ക്കിവിർ പുഴകളുടെ നടുമെൽ മൊ
രെനമല ഏകദെശം മെൽ പറഞ്ഞതിന്നു സമമായി കിടക്കുന്നു അൎദ്ധദ്വീപിന്റെ
തെക്കെ അതിരിൽ നൊവാദ പൎവ്വതം ൧൧൦൦ കാലടി ഉയൎന്നു ഗ്രനദനാട്ടിൽ നിറ
ഞ്ഞുകിടക്കുന്നു–അതിന്റെ വടക്കെ അതിരിൽ നിന്നുമെൽ പറഞ്ഞ പിറനയ്യമല
യൊളം പലഗിരി സഞ്ചയങ്ങളും ശാഖകളും പരന്നുമെൽ പറഞ്ഞനദികളെയും
മദ്ധ്യതറന്യാഴിയിൽ ചെന്നു ചെരുന്ന എബ്രൊമുതലായ കിഴക്കെ പുഴകളെയും
പുറപ്പെടുവിച്ചു കൊണ്ടിരിക്കുന്നു–

൨., ആല്പമലയും അതിന്റെ ശാഖകളും

കിഴക്കദനുവ–തെക്കപാദ്(പൊ) പടിഞ്ഞാറ–റൊന–വടക്കറൈൻ–ദനുവഈന
ദികൾ ഒഴുകുന്ന മിട്ടാൽ പ്രദെശങ്ങളുടെ നടുവിൽ ഒരു മഹാമല ഭൂമി വില്ലിന്റെ ആ
കൃതി പൂണ്ടു മദ്ധ്യതന്യാഴിയുടെ വടക്കെ കരയിൽ നിന്നു വടക്കിഴക്കായിട്ടു ഫ്രാഞ്ചിസ്വി
ച്ച് ഗൎമ്മാന്യരാജ്യങ്ങളൂടെ വിശാലമായി പരന്നു കിടക്കുന്നു– അതിന്റെ സാധാരണ
നാമം മലകൾ എന്നൎത്ഥമുള്ള ആല്പ എന്നാകുന്നു– അതിന്റെ അംശങ്ങൾ്ക്ക വെവ്വെ
റെ പെരുകൾ ഉണ്ടു– പടിഞ്ഞാറെ അംശത്തിൽ യുരൊപ്യഗിരിശ്രെഷ്ഠനായമൊന്ത്
ബ്ലാങ്ക് ൧൪൭൦൦ കാലടി ഉയൎന്നു നില്ക്കുന്നു–ശെഷം ശിഖരങ്ങളുടെ ഉയരം ൬൦൦൦–൧൨൦൦൦
കാലടി സ്വിച്ച് രാജ്യത്തിൽ നിറഞ്ഞു കിടക്കുന്ന നടു അംശത്തിലെ ശിഖരങ്ങളുടെ
ഉയരം മൊന്ത് ബ്ലാങ്ക് പൎവ്വതത്തിന്റെതിൽ അല്പമെകുറയും ഗൎമ്മാന്യരാജ്യത്തി
ന്റെ തെക്കെ അതിരിൽ കൂടി വ്യാപിച്ചു കിടക്കുന്ന കിഴക്കെ അംശത്തിൽ ൧൦–൧൨൦൦൦
കാലടി ഉയരമുള്ള ശിഖരങ്ങൾ ദുൎല്ലഭമല്ല മഹാമലപ്രദെശത്തിന്റെ തെക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/23&oldid=191140" എന്ന താളിൽനിന്ന് ശേഖരിച്ചത്