ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൩

ചെയ്തു– ആയ്തു കെട്ടിട്ടു ഹെന്രീ ഒരൊന്നു ആദെശിക്കുമ്പൊൾ പനി കലശലായി
അവൻ (൧൫൨൬ ഫെബ്രു– ൨.) മരിക്കയുംചെയ്തു– കണ്ണനൂർ പള്ളിയിൽ അ
വന്റെ ശവം കുഴിച്ചിട്ടിരിക്കുന്നു–ദ്രവ്യം ഒട്ടും അവന്റെ പക്കൽ വെച്ചു
കാണാത്തതു എത്രയും വലിയ അതിശയമായി തൊന്നി–

ഉപരാജാവു മരിച്ചാൽ മുദ്രയിട്ട രാജപത്രത്തെ തുറന്നു വായിച്ചു അതിൽ കുറി
ച്ച ആളെ വാഴിക്കെണം എന്നുള്ളത പൊൎത്തുഗാലിൽ ഒരു സമ്പ്രദായം– അപ്ര
കാരം തന്നെ കപ്പിത്താന്മാരും മറ്റും (ഫെബ്രു ൩.) കണ്ണനൂർ പള്ളിയിൽ
കൂടി രാജപത്രത്തെ തുറന്നാറെ വിസൊറെയ്ക്ക അപായം വന്നാൽ മസ്കരെ
ഞ്ഞാ വാഴുക എന്നുള്ള ആജ്ഞയെ കണ്ടു– ഇവൻ മലാക്കയിൽ ഉള്ളവ
നാകയാൽ തുൎക്കയുദ്ധം നിമിത്തം അടുക്കെ ഉള്ളവനെ തന്നെ വെണ്ടു എന്നു
നിശ്ചയിച്ചു മഹാജനങ്ങൾ രണ്ടാമതു രാജപത്രത്തെ തുറന്നു മസ്കരെ
ഞ്ഞാ മരിച്ചു എങ്കിൽ ലൊപുവസ്സ് ദസമ്പായു വാഴുക എന്നു വായിച്ചു അ
വനെ അറിയിപ്പാൻ കൊച്ചിക്ക വൎത്തമാനം അയക്കയും ചെയ്തു– വസ്സ്ഉ
ടനെ കൊച്ചിയെ വിട്ടു കണ്ണനൂരിൽനിന്ന് കണ്ടവരെ കൂട്ടിക്കൊണ്ടു പാക്കനൂ
ർ തൂക്കിൽ എത്തിയാറെ കുട്ടിയാലിമരക്കാർ ൭൦ പടകുമായി പുഴയിൽ സു
ഖെന പാൎക്കുന്നു ആരും ആക്രമിക്കാതെ ഇരിപ്പാൻ അവർ തെങ്ങുകളെ ത
റപ്പിച്ചും ആലാസ്സു കെട്ടിക്കൊണ്ടും പുഴയെ അടെച്ചിരിക്കുന്നു എന്നു കെ
ട്ടാറെ രാത്രിയിൽ തന്നെ തൊണികളെ അയച്ചു ആലാസ്സു മുറിപ്പിച്ചു– പി
ന്നെ പുലരുമ്പൊൾ പട തുടങ്ങിയയുടനെ രായരുടെ പടജ്ജനം ചെറുത്തു എ
ങ്കിലും കപ്പിത്താന്മാർ ചിലരിതു ബന്ധുരാജ്യമാകയാൽ ആക്രമിച്ചു കൂ
ടാത്തതെന്നു സംശയിച്ചു നിന്നു എങ്കിലും വസ്സ് പൊർ തുടൎന്നു ജയിച്ചു ഊ
രും നാടും ചെതം വരുത്താതെ ൭൦ പടകും എരിച്ചു വളരെ തൊക്കും പിടിച്ചട
ക്കുകയും ചെയ്തു– പിന്നെ വസ്സ് ഗൊവയിൽ ഒടി കടല്പിടിക്കാരെ അമൎത്തു
കൊള്ളുമ്പൊൾ മക്കത്തുനിന്നു വരുന്ന പടകിനെ പിടിച്ചു സമാചാരം ചൊദി
ച്ചാറെ തുൎക്കർ മിസ്രയിൽ നിന്നു നിയൊഗിച്ച കപ്പൽബലം ഇപ്പൊൾ വരു
മാറുണ്ടു എന്നു കെട്ടു കണ്ണനൂർ കൊട്ടയെ അധികം ഉറപ്പിച്ചു പുറത്തുള്ള


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/26&oldid=191146" എന്ന താളിൽനിന്ന് ശേഖരിച്ചത്