ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൫

മലയിൽ നിന്നു വടക്കും സെവെന്ന മലപ്രദെശം ഫ്രാഞ്ചി രാജ്യത്തിൽ
കൂടി വടക്കൊട്ടു ചെന്നെത്തികിടക്കുന്നു–ഉയരം ഏകദെശം ൬൦൦൦ കാലടി–
ഫ്രാഞ്ചി രാജ്യത്തിൽ കൂടി ഒഴുകി അതലാന്തിക സമുദ്രത്തിൽ ചെന്നുചെ
രുന്ന ലീഗർ. ദൊൎദൊന്യ മുതലായ നദികളുടെ ഉല്പത്തി സ്ഥാനം ആമല
നാടു തന്നെ–

സെവെന്നയുടെ വടക്കെ അറ്റത്തുനിന്നു അല്പം കിഴക്കറൊന.റൈൻ ന
ദികളുടെ നടുവിൽ യൂരാമല ൫൦൦൦ കാലടി ഉയരമുള്ള ശിഖരങ്ങളൊടൂകൂ
ട ഉയൎന്നു നില്ക്കുന്നു— അതിന്നു വടക്കുറൈൻ നദിയുടെ കിഴക്കെ കരസമീ
പത്തു കരിങ്കാടു മല ൪൬൦൦ കാലടി ഉയൎന്നു വടക്കൊട്ടു പരന്നു കിടക്കുന്നു–
റൈനിൽ നിന്നു അല്പകാതം പടിഞ്ഞാറു വസ്ഗമലകരിങ്കാട്ടിന്നു സമമാ
യി വടക്കൊട്ടു ചെന്നു ൪൦൦൦ കാലടിയൊളം ഉയൎന്നു നില്ക്കുന്നു– വസ്ഗമ
ലയുടെ തെക്കെ അതിരിൽ നിന്നു അൎദ്ദെന്ന മലഫ്രാഞ്ചി രാജ്യത്തിന്റെ
അതിരിൽ കൂടി വടക്കു പടിഞ്ഞാറായിട്ടു ചെന്നെത്തി കിടക്കുന്നു–ഉ
യരം ൨൫൦൦ കാലടിയത്രെ–കരിങ്കാടു–വസ്ഗമലകളുടെ വടക്കെ അറ്റ
ത്തുനിന്നു പലശാഖാഗിരികൾ വെവ്വെറെ പെരുകൾ ധരിച്ചു ഗർമ്മന്യാ–ബ
ല്ത്യ രാജ്യങ്ങളൂടെ വടക്കിഴക്കായിട്ടു നീണ്ടുകിടക്കുന്നു–അവറ്റിന്റെ
ഉയരം ൪൦൦൦ കാലടിയിൽ മെല്പെട്ടു കാണുന്നില്ല– ഈ ശാഖകളുടെ
കിഴക്കെ അതിരിൽ ബൊഹെമ്യദെശം ഒരു വലിയ കുഴിനാടായ്കിടക്കുന്നു–അ
തിന്റെ വടക്കെ അറ്റത്തു എൎച്ച കിഴക്കറീസർ തെക്കെമൊറവ്യ പടിഞ്ഞാറു
ബാഹെമ്യങ്കാടു എന്നീ ശാഖകൾ വ്യാപിച്ചു നില്ക്കുന്നു ഉയരം ൩൦൦൦–൬൦൦൦
കാലടി–അതിൽ നിന്നു അല്പം കിഴക്ക കൎപ്പാഥ മല വില്ലിന്റെ രൂപം ധ
രിച്ചു ഉംഗ്രനാട്ടിന്റെ അതിരായി കിഴക്ക തെക്കായിട്ടു നീണ്ടു സിബമ്പുൎഗ്ഗൻ
നാട്ടിൽ പലശാഖകളായി നിറഞ്ഞു കിടക്കുന്നു ഇയരം ൮൦൦൦–൯൦൦൦ കാലടി
ഈ മല പ്രദെശത്തിൽ നിന്നു അനെക നദികൾ ഉത്ഭവിച്ചു വടക്കു കൂടി
ഗൎമ്മാന്യ ബല്ത്യ കടലുകളിലും കിഴക്കും തെക്കും കൂടി കരിങ്കടലിലും ചെന്നു
കൂടുന്നു– ചിലത ഉപനദികളായി വലിയ പുഴകളെ പ്രാപിക്കുന്നുള്ളു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/28&oldid=191148" എന്ന താളിൽനിന്ന് ശേഖരിച്ചത്