ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൬

കരിങ്കടലെ പ്രാപിക്കുന്നവറ്റിൽ പ്രധാനമായവ കൎപ്പാഥയിൽ നിന്നു കിഴ
ക്കതെക്കായി ഒഴുകുന്ന ദ്നെസ്തരും കരിങ്കാടുമലയിൽ നിന്നു കിഴക്കൊട്ടു പ്ര
വഹിക്കുന്ന ദനുവയും അത്രെ– ബല്ത്യ കടലിൽ ചെന്നു ചെരുന്നവ കൎപ്പാ
ഥയിൽ നിന്നു വടക്കൊട്ടൊഴുകുന്ന വിസ്തുലയും മൊറവ്യമലകളിൽ നി
ന്നു ജനിച്ചു വരുന്ന ഓദരും തന്നെ– എല്ബനദി ഗൎമ്മാന്യ കടലിൽ ചെല്ലു
ന്നു– അതിന്റെ ഉല്പത്തി ബൊഹെമ്യ നാട്ടിലെ റീസൻ മലതന്നെ–

൪, ഇങ്ക്ലിഷ് രാജ്യത്തിലെ മലകൾ

ഫ്രാഞ്ചിരാജ്യത്തിന്റെ വടക്കെ അതിരിൽ വിസ്താരം കുറഞ്ഞ ഒരു ഇട
കടൽ ഉണ്ടു– അതിന്റെ അക്കര ബ്രീതന്യ– ഐരലന്ത് എന്നുപെ
രുള്ള രണ്ടു വലിയ ദ്വീപുകളും– ഹെബ്രീതൻ. ശെത്ലന്ത് മുതലായ
ചെറുതുരുത്തികളും അത്ലന്തിക സമുദ്രത്തിൽ നിന്നു പൊങ്ങികിടക്കുന്നു–
അത് തന്നെ ഇങ്ക്ലിഷ് രാജ്യം ബ്രീതന്യ ദ്വീപിലെ പ്രധാന മലകൾ തെ
ക്കവെലസ്സ് മലപ്രദെശം– അതിൽ സ്നൊദൻ ശിഖരം ൩൪൦൦ കാലടി ഉ
യൎന്നു നില്ക്കുന്നു– അതിന്നുവടക്കൊട്ടു പീക് മലസ്ക്കൊതദെശത്തൊളം
പരന്നു കിടക്കുന്നു– അതിൽ ൩൭൦൦ കാലടി ഉയരമുള്ള വാരൻ ശിഖ
രം പ്രധാനം– ഇങ്ക്ലന്ത്– സ്കൊത്ലന്ത് ഈ രണ്ടിന്നും അതിരാകുന്നത പെന്ത്
ലന്ത് മലതന്നെ– അതിന്റെ അംശങ്ങൾ്ക്കു ഒരൊ പെരുകളെ പറയുന്നു–
സ്കൊത്ലന്ത് ദെശത്തിന്റെ നടു അംശത്തിൽ തന്നെ ഗ്രമ്പ്യൻ മല ൪൦൦൦ കാ
ലടിയൊളം ഉയൎന്നു നില്ക്കുന്നു– ഐരലന്ത് ദ്വീപിൽ ലൊങ്ക് ഫീല്ദ് മലവ
ടക്കെ അംശത്തിൽ വ്യാപിച്ചു കിടക്കുന്നു– ഉയരം ൩൦൦൦ കാലടി– നദിക
ളിൽ പ്രധാനമായവ തെക്കെ അംശത്തിൽ കിഴക്കൊട്ടൊഴുകി ഇടകടലി
ൽ ചെരുന്ന തെമസും– പീൿ മലയിൽ നിന്നുത്ഭവിച്ചു ഗൎമ്മാന്യ കടലിൽ
കൂടുന്ന ഹംബരും സ്കൊതദെശത്തിന്നു അതി നദിയാകുന്ന ദ്വീദും
വെലസ് ദെശത്തിൽ നിന്നു തെക്കൊട്ടൊഴുകി ബ്രീസ്തൽ പട്ടണസമീപ
ത്ത് സമുദ്രം‌പ്രാപിക്കുന്ന സെവരനും തന്നെ—

൫, സ്ക്കന്തിനാവ്യ മലപ്രദെശം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/29&oldid=191150" എന്ന താളിൽനിന്ന് ശേഖരിച്ചത്