ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൧– നമ്പ്ര– തലശ്ശെരി ൧൮൫൧

കെരളപഴമ–

൬൪– കൊഴിക്കൊട്ടിൽപുതിയ യുദ്ധവട്ടങ്ങൾ

൧൫൨൩ (ജനുവരി) മെനെസസ് മലയാളത്തിൽ‌എത്തിയപ്പൊൾ എവിടത്തും പ
ടെക്കു കൊപ്പിടുന്നതു കണ്ടും കടല്പിടിക്കാരുടെ അതിക്രമം കെട്ടുംകൊണ്ടുഅ
തിശയിച്ചു വിചാരിച്ചപ്പൊൾപറങ്കികൾ കടൽവഴിയായി എറിയ ഉപദ്രവങ്ങൾ
ചെയ്കയാൽ ചൊനകൎക്ക പൊറുപ്പാൻ ആവതല്ലാഞ്ഞുയുദ്ധഭാവം മുഴുത്തു വ
ന്നുഎന്നറിഞ്ഞുവിസൊറയി കൊഴിക്കൊട്ടിൽഇറങ്ങിയ നെരം താമൂതിരി മരി
ച്ചിരിക്കുന്നു എന്നും അനന്ത്രവൻ വാഴ്ച തുടങ്ങിയന്നു തന്നെ പ്രജകളുടെസ
ങ്കടങ്ങളെ വിചാരിച്ചു പറങ്കികളുടെ ഡംഭത്തിന്നു പ്രതിക്രിയ ചെയ്യും– എന്നുള്ള
പ്രകാരം കല്പിച്ചു എന്നും കെട്ടു വിഷാദിക്കയും ചെയ്തു– വിസൊറയുടെ മന്ത്രി
കളിൽ കസ്ത്രു എന്നവൻ ഒരുനാൾ കൊട്ടയെ വിട്ടു കൊഴിക്കൊട്ടങ്ങാടിയെ കാ
ണ്മാൻ പൊയപ്പൊൾ ചില പീടികക്കാരും മറ്റും ശകാരിച്ചു തുടങ്ങി അവൻ പി
ൻവാങ്ങി പൊകുമ്പൊൾ കല്ലെറിഞ്ഞു ചില പണിക്കാരെ മുറിയെല്പിച്ചും പലി
ശെക്ക അടിച്ചും കുന്തങ്ങൾ എന്തികൊണ്ടും പിന്തുടൎന്നു കൊട്ടയൊളം ചാടി വരി
കയും ചെയ്തു– എങ്ങിനെ എങ്കിലും പട അരുതു എന്നു വിസൊറയി വിചാരി
ച്ചു ഒന്നും കൂട്ടാക്കാതെസകല കപ്പലൊടും കൂട കൊച്ചിക്കൊടി സുഖെന പാൎക്ക
യും ചെയ്തു– അപ്പൊൾ മപ്പിള്ളമാർ ധൈൎയ്യം മുഴുത്തു കൊച്ചിപ്പുഴയിൽ കൂടെ
പ്രവെശിച്ചു പടകുകളെ ആട്ടികവൎന്നും കണ്ട പറങ്കികളെ കൊന്നും കൊണ്ട് ഒടി
ക്കളകയും ചെയ്തു– അതിനെയും മെനെസസ് കരുതാതെ മിക്കവാറും കപ്പ
ലുകളെ കൂട്ടിക്കൊണ്ടും ഹൊൎമ്മുജിൽ ഒടി മലയാള തീരത്തിലെവിചാരണയെ
സഹൊദരനിൽ എല്പിച്ചു വിടുകയും ചെയ്തു– അന്നു കൊഴിക്കൊട്ടുകൊട്ടയി
ൽ ജൂവാൻ ലീമഎന്നഒരു ശൂരൻ പ്രധാനിയാകുന്നു– ആയവൻ മാപ്പിള്ളമാർ പുഴ
തൊറും പടെക്ക വട്ടം കൂട്ടി പടകുകൾ ഒരുങ്ങുന്നതല്ലാതെ മക്കത്തെക്ക എട്ടു പട


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/3&oldid=191098" എന്ന താളിൽനിന്ന് ശേഖരിച്ചത്