ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൭. തലശ്ശെരി ൧൮൫൧ ജൂലായി

കെരളപഴമ

൭൩., വസ്സ് മസ്കരെഞ്ഞാവെ പിഴുക്കിയതു

അനന്തരം മസ്കരെഞ്ഞാ കിഴക്കെ ദ്വീപുകളിൽ ജയങ്ങളെ സമൎപ്പി
ച്ചു പുറപ്പെട്ടു മുമ്പെ കൊല്ലത്തിൽ എത്തിയപ്പൊൾ പറങ്കികൾ അ
വനെ ഉപരാജാവെന്നു കൈകൊണ്ടു പിന്നെ കൊച്ചിത്തൂ
ക്കിൽ എത്തിയാറെ (൧൫൨൭ ഫെബ്രു ൨൮) ഭണ്ഡാരപ്രമാണിയാ
യ മെശിയ പടജ്ജനത്തെ അയച്ചു കടപ്പുറത്തിരുത്തി– ഞാൻ ആ
രാധിപ്പാൻ മാത്രം പള്ളി പ്രവെശിക്കട്ടെ എന്ന മസ്കരെഞ്ഞാ
അപെക്ഷിച്ചു നിരായുധനായി തൊണിയിൽ വന്നണഞ്ഞാറെ
മെശിയ അവനെ ഒന്നു വെട്ടിച്ചു അവനും മുറിപ്പെട്ടു കപ്പൽ ഏറി
ഗൊവയിലെക്കു ഒടി– അവിടെ നിന്നു വസ്സ് അവനെ കാണാതെ
കണ്ണനൂൎക്ക ഒടുവാൻ കല്പിച്ചു അവൻ വിരൊധം പറഞ്ഞാറെ ച
ങ്ങല ഇടുവിച്ചു കപ്പലെറ്റി കണ്ണനൂർ തുറുങ്കിൽ ആക്കി വെ
പ്പിക്കയും ചെയ്തു– അവിടെ ഇടച്ചൽ പരന്നു മുഴുത്തപ്പൊൾ ഫ്ര
ഞ്ചിസ്ക്കാനരുടെ മൂപ്പൻ പള്ളിയിൽനിന്നു തന്നെ വസ്സിന്റെ
പക്ഷത്തെ ഉറപ്പിച്ചു മറുപക്ഷത്തെ ശപിക്കയും ചെയ്തു– എന്നാ
റെപലൎക്കും ഇതസഹ്യം എന്നു തൊന്നി–വസ്സ് നടക്കുന്നത് എല്ലാം
സാഹസം അത്രെ എന്നു വെച്ചു മുമ്പെ കണ്ണനൂർ തലവന്മാർ എ
ല്ലാം മസ്കരെഞ്ഞാവെ തടവിൽനിന്നു വരുത്തി ഉപരാജാവെന്നു
മാനിച്ചു പള്ളിയിലും കൂടി അവനൊടു സത്യവും സമയവും ചെ
യ്തു കൊലത്തിരി കൂടി കാഴ്ചെക്കായി വരികയും ചെയ്തു– (ജൂലാ
യി)– ഒടുക്കം കലശലും ദൂഷണവും നാടെങ്ങും മാനഹാനിയും
അധികം പെരുകി വന്നാറെ മഹാജനങ്ങൾ ഇരുവരും ൧൩ മ


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/31&oldid=191153" എന്ന താളിൽനിന്ന് ശേഖരിച്ചത്