ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൯൯

ദ്ധ്യസ്ഥരെ കൊണ്ടു നടു പറയിക്കെണം എന്നു വെച്ചു കൊച്ചി
യിൽ കൂടി ഇരുപുറവും പലർ പടെക്കു കൊപ്പിട്ടും തൊക്കുകളെ
നിറെച്ചും പൊർവിളി കെൾ്പിച്ചും പൊരുന്ന കാലം മദ്ധ്യസ്ഥർ പ
ള്ളിയിൽ കൂടി മിക്കവരും കൊച്ചിക്കാരെ ഭയപ്പെട്ടു വസ്സിന്നു
തന്നെ വാഴുവാൻ അവകാശം എന്നു വിധിക്കയും ചെയ്തു– ഇവ്വ
ണ്ണം തീൎച്ചയാകുമെന്നു മസ്ക്കരെഞ്ഞാ മുമ്പിൽ കൂട്ടി ഊഹിച്ചു
തന്റെ സാമാൻ ഏല്ലാം ഒരു കപ്പലിൽ അടുക്കി പാൎത്തു വിധി
യെ കെട്ട ഉടനെ പൊൎത്തുഗാലിന്നാ മാറു യാത്രയാകയും ചെയ്തു–
(ദശ. ൨൧)–

ഇങ്ങിനെ ഉണ്ടായതെല്ലാം താമൂതിരി അറിഞ്ഞു പറങ്കികൾ അ
ന്യൊന്യം കൊന്നു അറുതിവരുത്തും എന്നു വിചാരിച്ചു വെണാട്ടി
ലും കൊലനാട്ടിലും പട്ടരെ നിയൊഗിച്ചു കൊല്ലവും കണ്ണനൂരും
പിടിച്ചടക്കുവാൻ ഇത് സമയം എന്നു ബൊദ്ധ്യം വരുത്തുവാൻ
ശ്രമിച്ചു– കണ്ണനൂരിലെ ചൊനകരും മടിയാതെ താമൂതിരിക്കു
തുണയാവാൻ നൊക്കി– അതു കൊണ്ടു ദെസാകപ്പിത്താൻ മംഗ
ലൂരൊളം ഒടി അവിടെ ചില നാശങ്ങളെ ചെയ്തു–കൊഴി
ക്കൊട്ടു പടകുകളെ കണ്ടെടുത്തു ചുടുകയും ചെയ്തു– ചിന്നകുട്ടിയാ
ലി ൬൦ പടകുമായി എതിൎത്താറെ ദെസാതാൻ അവന്റെ ഉരുവി
ൽ ഏറി അവനെ മുറി ഏല്പിച്ചു അവനും കടലിൽ ചാടിയാറെവ
ലിച്ചെടുപ്പിച്ചു ശെഷം പടകുകളെ മിക്കതും പിടിച്ചടക്കി (൧൫൨൮
മാൎച്ച) കുട്ടിയാലിയെ വിടുവിപ്പാൻ ൫൦൦ പൊൻപത്താക്കും മറ്റും
കണ്ണനൂർ മാപ്പിള്ളമാർ കൊടുക്കെണ്ടി വന്നു– അവനും കുറാ
നെ തൊട്ടു ഇനി പറങ്കികളൊടു പട വെട്ടുകയില്ല ഏന്ന സത്യം
ചെയ്കയും ചെയ്തു– ചൊനകർ അരിശം ഏറി ധൎമ്മ പട്ടണക്കാരനാ
യ ഹജ്ജി കുട്ടിയാലിയെ ആശ്രയിച്ചു മഴക്കാലം കൊണ്ടു ൧൩൦
പടകൊളം ചെൎത്തുകൊൾ്കയാൽ വസ്സ് തന്നെ പുറപ്പെട്ടു (അക്ത


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/32&oldid=191156" എന്ന താളിൽനിന്ന് ശേഖരിച്ചത്