ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

൨൮) ഏഴിമലെക്ക നെരെ മാറ്റാനെ കണ്ടു കാറ്റു ശമിച്ച ഉടനെ
ആ പടകും തണ്ടു വലിച്ചു കപ്പലുകളെ ചുറ്റികൊണ്ടു കൊടിയ
പട വെട്ടി വസ്സ് കപ്പിത്താന്മാരുടെ ഉപെക്ഷയാൽ ചിലപ്പൊൾ പ
ണിപ്പെട്ടു ശത്രുവെ മടക്കി ഒടുക്കം ൨൨ പടകിനെ പിടിച്ചു ചില
തിനെ മുക്കി ശെഷിച്ചവറ്റെ ഒടിച്ചു– അന്നു കണ്ണനൂർ ചൊ
നകരിലും ചിലർ പട്ടുപൊയതിനാൽ വടക്കെ മലയാളത്തിൽ
യുദ്ധഭാവങ്ങൾ ശമിച്ചു പൊയി—

ഭൂമിശാസ്ത്രം

യുരൊപഖണ്ഡം

ആകൃതിവിശെഷങ്ങൾ

൨, താണനാടുകൾ

യുരൊപയിലെ താണ നാടുകളുടെ വിസ്താരം ൧ ലക്ഷം ചതുരശ്ര
യൊജനയിൽ അധികമാകുന്നു– ആ ഖണ്ഡത്തിൽ മുക്കാലംശം
തന്നെ താണഭൂമിതെക്കു പടിഞ്ഞാറെ അംശത്തിൽ മുഖ്യമായ
താണദെശങ്ങൾ പാദുനദിയുടെ മിട്ടാൽ പ്രദെശമായ ലംഗബൎദ്ദ
നാടും ദനുവനദിയൊഴുകുന്ന ഉംഗ്രമൊ ല്ദെന പലക്യനാടുകളുംത
ന്നെ– ഇവയല്ലാതെ സ്പാന്യ–ഇതല്യ–ഗൎമ്മാന്യരാജ്യങ്ങളിൽ പല
നദീപ്രവാഹങ്ങളും താഴ്വരകളും കുഴിനാടുകളുമായി ചിതറികിട
ക്കുന്നു– യുരൊപഖണ്ഡത്തിന്റെ അതിവിസ്താരമായ താണഭൂ
മി ഈ പറഞ്ഞ അംശങ്ങളിൽ നിന്നു വടക്കിഴക്കൊട്ടുഹിമസ
മുദ്രം ബല്ത്യ കരിങ്കടലുകൾ ഗൎമ്മാന്യകടൽ മലപ്രദെശം ഇങ്ക്ലിഷ്
ഇടകടൽ അൎദ്ദെന്നമലകൾ പിസ്കയ്യ സമുദ്രം സെവെന്നാദിപ
ൎവ്വതങ്ങൾ ഇവയെല്ലാം അതിരുകളാക്കി ഊരാൽ മലയിൽ നി
ന്നുരുസ്യ– വടക്കെ ഗൎമ്മാന്യ– ദെന– ഹൊല്ലന്ത്– ഫ്രാഞ്ചിരാജ്യ
ങ്ങളുടെ തെക്കു പടിഞ്ഞാറായി പിരനയ്യമലകളൊളം ചെ
ന്നെത്തികിടക്കുന്നു– രുസ്യരാജ്യത്തിൽ ഉയരം കുറഞ്ഞ ഒരു കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/33&oldid=191157" എന്ന താളിൽനിന്ന് ശേഖരിച്ചത്