ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൧

ന്നു പ്രദെശമല്ലാതെ ഈ മഹാവിശാലമായ താണ ഭൂമിയിൽ ഒ
രു മലകാണ്മാൻ ഇല്ല— ആകുന്നു പ്രദെശത്തിൽ നിന്നു അനെ
ക നദികൾ ഉത്ഭവിച്ചു അവറ്റിൽ വൊല്ഗ–ദൊൻ–ദ്നെപർ
മുതലായവ കിഴക്ക തെക്കൊട്ടൊഴുകി സ്പ്യകരിങ്കടലുകളി
ലും നീമൻ–ദീന–ദ്വീന നദികൾ വടക്കു പടിഞ്ഞാറൊട്ടു പ്രവ
ഹിച്ചു ബല്യൂ–ഹിമകടലുകളിലും ചെന്നു കൂടുന്നു– യുരൊപ്യ
സരസ്തലങ്ങളിൽ പ്രധാനമായ വരുസ്യ രാജ്യത്തിലെലദൊ
ഗാ–ഒനെഗാസരസ്സുകളും ഗൎമ്മാന്യരാജ്യത്തിന്റെ തെക്കെഅ
തിരിലെ ബൊദൻ സരസ്സും സ്വിച്ച് ദെശത്തിലെ ഗെനെവ–ചു
രിൿ മുതലായ സരസ്തലങ്ങളും തന്നെ– യുരൊപ്യ ദ്വീപാവസ്ഥയെ
അതത് രാജ്യവിവരങ്ങളൊടു ചെൎത്തു പറയും—

൩, യുരൊപഖണ്ഡത്തിന്റെ വിഭാഗം

രാജ്യവിവരത്തിന്നു വെണ്ടിയുരൊപ ഖണ്ഡത്തെ ചില അംശ
ങ്ങളായ്വിഭാഗിക്കുന്നതത്യാവശ്യം തന്നെ– ആ അംശങ്ങളാവിതു–

൧, തെക്കെയുരൊപ

അതിൽ സ്പാന്യ– ഇതല്യ–യവന അൎദ്ധ ദ്വീപുകളും അവറ്റൊ
ടു ചെൎന്നതുരുത്തികളും അടങ്ങിയിരിക്കുന്നു–

൨, നടു യുരൊപ

അതിൽ ഉൾ്പെട്ടു രാജ്യങ്ങൾ ഔസ്ത്രീയ കൈസരുടെ സ്വാധീനത്തി
ലെ ഉംഗ്ര– തല്മാത്യ– ബൊഹെമ്യ മുതലായ നാടുകളും– ഗൎമ്മന്യാ–
സ്വീച്ച്–ഹൊല്ലന്ത്–ബെല്ല്യ– ഫ്രാഞ്ചി രാജ്യങ്ങളും തന്നെ–

൩, വടക്കെയുരൊപ

അതിന്റെ ൨ അംശങ്ങൾ ഇങ്ക്ലിഷ് – ദെന– ശ്വെദൻ രാജ്യങ്ങ
ൾ അത്രെ–

൪, കിഴക്കെ യുരൊപ

അതിൽ മഹാരുസ്യരാജ്യം മാത്രം അടങ്ങിയിരിക്കുന്നു—

F. Müller. Editor.

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/34&oldid=191159" എന്ന താളിൽനിന്ന് ശേഖരിച്ചത്