ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൩

ന്നുവസ്സ് തന്റെമരുമകനായ മെല്യു എന്നവനെ നിയൊഗിച്ചു മാടായിയെഴിയി
ൽ ൧൨ പടകു താമൂതിരിക്കു ഉള്ളതിനെ അടക്കിച്ചു എഴിക്കരികിലും പടകുക
ളെ നായാടിച്ചു ആളുകളെ നിഗ്രഹിച്ചു മാടായി എന്ന ഊരെദഹിപ്പിക്കയും ചെയ്തു–

ഇങ്ങിനെമലയാളതീരത്ത പൊരാടുമ്പൊൾ വസ്സ്കച്ചവടത്തെമറക്കാതെവി
ശെഷാൽകുതിരകളെ ഗൊവയിൽകടത്തിച്ചുഅവിടുന്നു മുസല്മാൻ രാജാക്കന്മാ
ൎക്കുംരായൎക്കും വിറ്റു വളരെ ദ്രവ്യം സമ്പാദിച്ചു കൊട്ടകളെയും മറ്റും കെമമായുറ
പ്പിച്ചു പൊരുമ്പൊൾ (൧൫൨൯) നൂഞ്ഞുദാകുഞ്ഞാ പൊൎത്തുഗാലിൽ നിന്നു ക
ണ്ണനൂരിൽ എത്തി (നവമ്പ്ര ൧൮)കൊട്ടയിൽ വരാതെ മൂപ്പസ്ഥാനം തനിക്കുള്ള
പ്രകാരം വസ്സിനെഅറിയിച്ചാറെ അവൻ ഉടനെ തൊണിയിൽകയറികുശ
ലം ചൊദിപ്പാൻ കപ്പലിൽ ചെന്നു– കുഞ്ഞാ ൨൨ വൎഷത്തിന്നു മുമ്പെ തന്റെ അ
ഛ്ശനൊടു കൂട കണ്ണനൂരിലും പൊന്നാനിയിലും ഉണ്ടായ പടകളിൽ ചെൎന്നു യ
ശസ്സു ഉണ്ടാക്കിയവൻ തന്നെ– ആയവൻ വസ്സിന്റെ ചില കുറവുകളെഅറി
ഞ്ഞു രാജകല്പനപ്രകാരം വിസ്തരിച്ചു ഒടുക്കം അവനെ തടവിലാക്കുകയും ചെ
യ്തു– മസ്കരെഞ്ഞാവെപിഴുക്കി തുറുങ്കിലാക്കിയതിന്നു ഈ വണ്ണംശിക്ഷ സംഭവിച്ചു
(൧൫൩൦ ജനുവരി) അവനെ പൊൎത്തുഗാലിലെക്കയച്ചു അവിടെയും വിസ്താരം ക
ഴിച്ചശെഷം മൂന്നു വൎഷത്തെക്ക മൂപ്പന്നുള്ള മാസപ്പടി ഒക്കെയും മസ്കരഞ്ഞാവിന്നു
കൊടുക്കെണമെന്നു വിധിഉണ്ടായി– അന്നു മൂപ്പന്റെ ശമ്പളം ഒരാണ്ടെക്ക ൧൦൦൦
വരാഹൻ‌അത്രെ– പുറക്കാട്ടിൽ നിന്നു സാധിച്ച കൊള്ളയാൽ ആ പണം കൊടു
ക്കുന്നതിന്നൊട്ടും വിഷമം ഉണ്ടായില്ല താനും– അനന്തരം പുറക്കാട്ടടികൾ കുഞ്ഞാ
വൊടു ക്ഷമയപെക്ഷിച്ചു വളരെ ദ്രവ്യവും കൊടുത്തു ദാരങ്ങളെയും പെ
ങ്ങളെയും വീണ്ടു കൊണ്ടു അന്നു മുതൽ ഭെദം വരാതെ പൊൎത്തുഗാലിന്നു
മിത്രമായിപാൎത്തു– ൧൩൩ വൎഷത്തിൽപിന്നെ ഹൊല്ലന്തർ കൊച്ചിയെ പിടിച്ചു
മലയാളത്തിൽ പൊൎത്തുഗാൽ വാഴ്ചയെമുടിക്കുംകാലത്തിലും പുറക്കാട്ടുകാർ പ
റങ്കികൾ്ക്ക പിന്തുണയായി പൊരാടിയ പ്രകാരം ഒരൊ വൃത്താന്തങ്ങൾ ഉണ്ടു–

ഭൂമിശാസ്ത്രം

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/36&oldid=191165" എന്ന താളിൽനിന്ന് ശേഖരിച്ചത്