ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪

രാജ്യവിഭാഗം

൧, തെക്കെ യുരൊപ

സ്പാന്യ– (പിരനയ്യ)അൎദ്ധദ്വീപു

അതിന്റെഅതിരുകൾകിഴക്കുംതെക്കുംപടിഞ്ഞാറും മദ്ധ്യതറന്ന്യ—അതലന്തി
കസമുദ്രങ്ങൾ– വടക്കഫ്രാഞ്ചി രാജ്യം വിസ്താരംഎകദെശം ൧൨൪൦൦ ചതുരശ്രയൊ
ജന—അതിൽ സ്പാന്യ പൊൎത്തുഗാൽ എന്നീ ൨ രാജ്യങ്ങളുംതെക്കഅതിരിലെ
ജെബൽ അൽധാരിൿ(ജിബ്രാല്താർ) എന്ന ഇങ്ക്ലിഷ്ക്കാൎക്ക സ്വാധീനമായ കൊ
ട്ടയും അടങ്ങിയിരിക്കുന്നു– ആകൃതി വിശെഷങ്ങളെ മീത്തൽ പറഞ്ഞുവ െ
ല്ലാ —

൧, സ്പാന്യരാജ്യം

ഇപ്പൊളത്തെസ്പാന്യരാജ്യം ൧൬൦൦ാം ക്രി– അമുതൽക്രമത്താലെ കസ്തില്യ—അ
റഗൊൻ—നവറ ഈ൩ രാജ്യങ്ങൾഒന്നായി ചെൎന്നുവന്നതിനാൽ അത്രെ ഉണ്ട
ായത്—അതിന്റെ വിസ്താരം ൧൦൪൬ചതുരശ്രയൊജന—ഏകദെശം ൨൦വൎഷത്തി
ന്നു മുമ്പെരാജാവ് മുമ്പെത്തെരാജ്യവിഭാഗം മാറ്റി രാജ്യമെല്ലാം ൪൭ഖണ്ഡങ്ങ
ളാക്കുകയും ചെയ്തു—നിവാസികളുടെ സംഖ്യ ൧ കൊടിയിൽപരം ൨൫ ലക്ഷത്ത്
൭൦൦൦൦ആകുന്നു— അവർ പുരാണനിവാസികളാലും കാലക്രമെണഅൎദ്ധദ്വീപി
ൽ വന്നുകുടിയെറിയകെല്ത—റൊമ—ഗൎമ്മാന അറവിജാതികളാലും ഇടകലൎന്നു
വന്നതു കൊണ്ടു അവരുടെ ഭാഷലത്തീനഭാഷയുടെ ഒരുശാഖ എങ്കിലും മെൽ
പറഞ്ഞ ജാതികളുടെ ഭാഷകളിൽ നിന്നു പലവാക്കുകൾ കൂടി ചെൎന്നമിശ്ര
ഭാഷ തന്നെ—ചിലയഹൂദന്മാർ ഒഴികെ സ്പാന്യരെല്ലാവരും രൊമക്രിസ്ത്യാനർ
തന്നെ—സഭാവാഴ്ചയെനടത്തുന്ന ൮ മെലദ്ധ്യക്ഷന്മാർ തൊലെദൊ—സന്യ
ഗൊ—ബുൎഗ്ഗൊസ്—ജരഗൊജ—തറഗൊന—വലെഞ്ച്യ—സെവില്ല—മലഗാഎന്നീ
൮ പട്ടണങ്ങളിൽ വസിച്ചു ആവൊളം ജനങ്ങ രൊമദാസ്യത്തിലും മൌ
ഡ്യത്തിലും വളൎത്തി രാജധനവും പ്രജാസ്വാതന്ത്ര്യവും സ്വാധീനമാക്കി കൊ
ണ്ടിരുന്നു—അല്പം ചിലവൎഷം മുമ്പെ മാത്രം സ്പാന്യർ രൊമപാപ്പാവി
ന്റെ അടിമയിൽ നിന്നുവിട്ടുപൊവാൻവട്ടം കൂട്ടി ചിലതിൽ സാധ്യംവരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/37&oldid=191167" എന്ന താളിൽനിന്ന് ശേഖരിച്ചത്