ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൫

ത്തുകയുംചെയ്തു—രാജ്യനിലംമിക്കവാറും സഭാസ്വവും കുലീനസ്വവും ആക
കൊണ്ടു കൃഷിപ്പണി അഴിനില പൂണ്ടുകിടക്കുന്നു—പ്രയത്നക്കാർ ദിവസെനന
ശിച്ചുകൊണ്ടു അന്യന്മാരുടെമുതൽ വൎദ്ധിപ്പിപ്പാൻ വിശെഷിച്ചു ആഗ്രഹി
ക്കയില്ലല്ലൊ— ചില അംശങ്ങളിൽ മാത്രംപലവിധധാന്യങ്ങളിലും ഫലവൃ
ക്ഷാദികളിലും ദ്രാക്ഷാവള്ളികളിലും ക്ഷാമം ഇല്ലപൊൽ ഗൊരക്ഷ രാജ്യ
ത്തിലെങ്ങുംക്ഷയിച്ചുകിടക്കുന്നു—സാരമുള്ള കുതിരകൾ്ക്കുപകരം ഇപ്പൊൾ
കൊവർ കഴുതപ്രധാനമായ്വന്നു—പലദിക്കുകളിൽ കന്നുകാലികളെര
ക്ഷിയാതെ പ്രജകൾ ആടുകളെമാത്രമെ പൊറ്റുന്നുള്ളു—കടപ്പുറ വാസി
കൾ മീൻപിടികൊണ്ടു അല്പം ഒരുലാഭം ഉണ്ടാക്കിവരുന്നു—ഈയംചെ
മ്പ് ഇരിമ്പ് ഈ ൩ ലൊഹങ്ങളെ വിളഞ്ഞെടുക്കുന്ന സ്ഥലം രാജ്യത്തിൽ
പണ്ടു വളരെഉണ്ടായിരുന്നു—എങ്കിലും അമെരിക്കാഖണ്ഡംഅറിഞ്ഞു
വളരെ സ്വൎണ്ണഭൂമികൾ സ്പാന്യരുടെ സ്വാധീനത്തിൽ വന്നനാൾമുതൽമെ
ൽ പറഞ്ഞ ലൊഹങ്ങളെകുഴിച്ചെടുപ്പാൻ ജനങ്ങൾ്ക്കതാല്പൎയ്യം കുറ
ഞ്ഞുപൊയി—അമെരിക്കനാടുകൾമിക്കതും സ്പാന്യകൈവശംവിട്ടുപൊ
യതിനാൽഇപ്പൊൾ ആവകപണിക്കഅൎദ്ധദ്വീപിൽ പിന്നെയും അല്പം
ഉത്സാഹം കാണ്മാനുണ്ടു— കൈത്തൊഴിൽ സ്പാന്യയിൽ ക്ഷയിച്ചിരിക്ക െ
കാണ്ടു പ്രജകൾ പല ആവശ്യങ്ങളെ പുറനാട്ടിൽ നിന്നു വരുത്തെണ്ടി
വരുന്നു—ഈ കഴിഞ്ഞ ൩൦—൪൦ സംവത്സരങ്ങളിൽ കൂടക്കൂട അതിക്രമി
ച്ചുവന്നരാജ്യഛിദ്രങ്ങളും അമെരിക്കനാടുകളുടെ നഷ്ടവും നിമിത്തം പ
ണ്ടു സൎവ്വരാജ്യങ്ങളിലും വ്യാപിച്ച വൻകച്ചവടം താണു തുറമുഖങ്ങളുള്ള
ചില പട്ടണങ്ങളിൽ മാത്രം കുറെ ശൊഭിച്ചുനടക്കുന്നു—സ്പാന്യയിൽ ൧൭വിദ്യാശാ
ലകൾ ഉണ്ടെങ്കിലുംരൊമപട്ടണക്കാരുടെവാഴ്ചഹെതുവായി പ്രജകളിൽഏക െ
ദശംമുക്കാലംശംവിദ്യകൾ ഒന്നും പഠിക്കാതെ മൂഢന്മാരായി പാൎക്കുന്നു—അ
തകൊണ്ടുപലദൊഷങ്ങളും രാജ്യത്തിൽ അതിക്രമിച്ചു നടക്കുന്നു ൧൦൦൦ സ്പാ
ന്യരിൽഒരുവൻ കുലപാതകൻ തന്നെ—

സ്പാന്യരാജ്യധൎമ്മത്തിൽ രാജ്യ സംഘത്തൊടും ചെൎന്ന ഏകശാസന

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/38&oldid=191171" എന്ന താളിൽനിന്ന് ശേഖരിച്ചത്