ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൬

പ്രധാനം—രാജ്യ സംഘത്തിൽഒരംശംരാജാവു നിയൊഗിക്കു
ന്ന കുലശ്രെഷ്ഠന്മാർ—മറ്റെ അംശം പ്രജാനിയുക്തന്മാർആ
കുന്നു—രാജാവിൻ കല്പനയാലെ അവർ ആവശ്യംപൊ െ
ല മദ്രീദിൽ യൊഗം കൂടി കാൎയ്യാദികളെ നിരൂപിച്ചു രാജ്യ
വ്യവസ്ഥാപ്രകാരം ആവശ്യം തൊന്നാത്ത വെപ്പുകളെ നീക്കി
പുതിയത് ഒരൊന്നു കല്പിച്ചു വ്യവസ്ഥയാക്കുകയും ചെയ്യുന്നു—
സംഘവിധികളെ ൬ മന്ത്രികളെകൊണ്ടു രാജ്യത്തിലെങ്ങുംന
ടത്തുവാനും—നെരും ന്യായവും– പരിപാലിപ്പാനും– പുറനാടുക െ
ളാടുയുദ്ധവും സന്ധിയും കഴിപ്പാനും രാജാവിന്നു ന്യായം—
രാജ്യംശങ്ങളിൽ വ്യവസ്ഥകളെ ക്രമം പൊലെ നടത്തെണ്ടണ്ടതി
ന്നു ൧൨ നാടുവാഴികളും അവരുടെ താഴെ പല സ്ഥാനികളും ഉ
ണ്ടു— ആയവർ മന്ത്രികൾക്കും മന്ത്രികൾ രാജ്യസംസംഘത്തിന്നുംത
ങ്ങളുടെ ക്രിയകളുടെ കണക്കു ബൊധിപ്പിപ്പിക്കെണ്ടു—

ആയവ്യയങ്ങളുടെ വിശെഷങ്ങൾ സ്പാന്യരാജ്യത്തിൽ
വളരെ സങ്കടമായി കിടക്കുന്നു– ഒരു വൎഷത്തിലെ വരവു ഏക
ദെശംഎഴു കൊടിയിൽപരം ൭൫൦൦൦൦൦ രൂപ്പിക ചിലവു
ണ്ടു— രാജ്യ കടം സംവത്സരംതൊറും വൎദ്ധിച്ചു വരുന്നതെഉള്ളു
അതിപ്പൊൾ ഏകദെശം ൧൮൦ കൊടിയിൽ പരം ൭൫൦൦൦൦൦
രൂപ്പികയൊളം വൎദ്ധിച്ചു വന്നിരിക്കുന്നു— രാജ്യ പരിപാ
ലനത്തിന്നു വെണ്ടുന്ന സൈന്യസംഖ്യ ൯൦൦൦൦— അവർ വടക്കും
പടിഞ്ഞാറും അതിരുകളിൽ കിടക്കുന്ന കൊട്ടകളിലും മറ്റും
ചിതറി വസിക്കുന്നു—സ്പാന്യരുടെ കപ്പൽബലം ക്ഷയിച്ചു
൨൫ പടകപ്പലുകളെ ഉള്ളു— ഫെറൊൽ— കൎത്തഗെന എ
ന്നീ രണ്ടു തുറമുഖങ്ങളിൽ വിഭാഗിച്ചു കിടക്കുന്നു—

സ്പാന്യ രാജ്യത്തിൽ ൧൪൫ വലിയ പട്ടണണങ്ങളും ൪൩൫൦
നഗരങ്ങളും ഊരുകളും ൧൨൫൦൦ ഗ്രാമങ്ങളും ഉണ്ടു—പട്ടണ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/39&oldid=191173" എന്ന താളിൽനിന്ന് ശേഖരിച്ചത്