ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൧

ക മുളക കയറ്റി അയച്ചു പൊകുന്നുണ്ടെന്നു കെട്ടുമെനെസസെ ബൊധിപ്പി
ച്ചപ്പൊൾ ആയവൻ തടുത്തില്ല ലീമെക്കതുണ അയയച്ചതുമില്ല (൧൫൨൪) ചിങ്ങ
മാസത്തിൽ താണൂരിലെ കുട്ടിയാലി ൨൦൦റൊളം പടകുകളെ ഒരുക്കി തീൎത്തുനാ
ല്പത് ആ എട്ടിന്നു ചങ്ങാതമായിട്ടു അറവിലെക്ക അയച്ചു ശെഷം ൧൬൦ പട
കൊടും കൂടെ കൊഴിക്കൊട്ട കൊട്ടയുടെ തൂക്കിൽ വന്നു വെടിവെപ്പാൻ തുടങ്ങുകയും
ചെയ്തു– അവനെ ചെതപ്പെടുത്തി നീക്കിയപ്പൊൾ ലീമ താമൂതിരിയൊടു ഇത്
എന്തൊരു നെര ഈ വക ചതിപ്പട യൊഗ്യമൊഎന്നു ചൊദിച്ചപ്പൊൾ നല്ല
ഉത്തരം ഒന്നും ഉണ്ടായില്ല– ഒരു നായർ വന്നു ലീമയെകുത്തി കൊല്ലുവാൻ
ഭാവിച്ചതു വെറുതെയായപ്പൊൾ പരപ്പനങ്ങാടിയിൽ൧൨ പറങ്കികളെയും
താമൂതിരിക്കയച്ച രണ്ടു ദൂതന്മാരെയും മാപ്പിള്ളമാർ ചതിച്ചു കൊന്നു– ആ
യതിനെയും വിഴുങ്ങുവാൻലീമെക്കവിസൊറയിൻ കല്പന നിമിത്തം എക
ദെശം മനസ്സായനെരം ചിലചൊനകർ ക്രിസ്ത്യാനസ്ത്രീകളെ അപഹരിച്ചു
പൊകുന്നസംഗതിയാൽ അവരുടെ രക്ഷെക്കായി പട്ടാളം അയക്കെണ്ടി
വന്നു– അതിനാൽ പട്ടണം അശെഷം കലങ്ങി ചൊനകർ കലഹിച്ചു കൊട്ട
അതിക്രമിച്ചു പൊയപ്പൊൾ താമൂതിരി ചില ദിവസം താമസിച്ചാറെയും അ
വന്റെ ഭാൎയ്യയുടെ ആങ്ങളായ പൂണച്ചൻ പട ഉണ്ടാകും എന്നു സ്വകാൎയ്യം അ
റിയിച്ചു ചുങ്കത്തിൽ സെവിച്ചനായന്മാർ ലീമയെ കാണ്മാൻ വന്നു മുട്ടുകുത്തി
ക്ഷമ ചൊദിച്ചു രാജാജ്ഞയാൽപറങ്കിച്ചെകത്തിൽനിന്നു ഒഴിഞ്ഞു നില്ക്കയും
ചെയ്തു– കൊട്ടയുടെ നെരെ പടയ അന്നുണ്ടായില്ല താനും– ചൊനകർ മുമ്പെ
തന്നെ കൊടുങ്ങലൂരിലെ നസ്രാണികളെനിഗ്രഹിപ്പാൻഒരുപായം വിചാ
രിച്ചു കൊണ്ടു യുദ്ധഭാവം മറെച്ചു പാൎത്തു– ആയതെന്തെന്നാൽ മാപ്പിള്ള
മ്മാർ മുമ്പെ മുളകുവില്ക്കുമ്പൊൾ നല്ലവണ്ണം ഉണക്കാതെ കണ്ടും മണൽകൂട്ടി
വെച്ചും കൊടുക്കയാൽ ഗവൎണർ അവരെ നീക്കി കച്ചവടവിചാരണ ഒക്കെ
യും സുറിയാണികളിൽഎല്പിച്ചിരുന്നുഅതുകൊണ്ടത്രെഅവരിൽ വൈരംഭാവിച്ചത്–

൬൫., ഗാമ മൂന്നാമതും മലയാളത്തിൽ വന്നത്–

ഇങ്ങിനെ ഇരിക്കുമ്പൊൾ വൃദ്ധനായ ഗാമ തന്നെ വിസൊറയി സ്ഥാനം എ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/4&oldid=191100" എന്ന താളിൽനിന്ന് ശേഖരിച്ചത്