ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൩

ത്തെണം എന്നു സമ്പായു കപ്പിത്താനൊടു കല്പിച്ചു പള്ളി മൎയ്യാദ്രപ്രകാരം അ
ന്ത്യാഭിഷെകം വാങ്ങി (൧൫൨൪. ദശമ്പ്ര. ൨൪.൲) മരിക്കയും ചെയ്തു– കൊച്ചി വ
ലിയ പള്ളിയിൽ അവന്റെ ശവംസ്ഥാപിച്ചശെഷം മകനും മെനെനസും ത
മ്മിൽ വൈരം ഭാവിച്ചു പറങ്കികളിൽ ൨ കൂറുഉണ്ടാക്കി അങ്കം കുറെപ്പാൻ ഭാവി
ച്ചപ്പൊൾ സമ്പായു രാപ്പകൽ പ്രയത്നം ചെയ്തു– രണ്ടു വകക്കാരെ വെറെ പാൎപ്പി
ച്ചു സമാധാനം രക്ഷിച്ചു– രാജ പത്രം തുറന്നു നൊക്കിയാറെഗാമെക്ക അപാ
യം വരികിൽ മെനെസസ് കുഡുംബത്തിൽ ഹെന്രി എന്നവൻ തന്നെ വിസൊ
റയി ആക എന്നു കണ്ടപ്പൊൾ എദ്വൎത്തമെനെസസ് (൧൫൨൫ ജനുവരി ൨൦)
പൊൎത്തുഗലിന്നാമാറുപുറപ്പെട്ടു പൊയി കൊച്ചിയിലുള്ള പറങ്കികൾ്ക്ക അ
ന്തഃഛിദ്രം ഇളെക്കയും ചെയ്തു–

ഭൂമിശാസ്ത്രം

൬., തെക്കുപടിഞ്ഞാറെആസ്യ(തുടൎച്ച)

അറവി അൎദ്ധദ്വീപിൽ പറവാൻ തക്ക ഒരു നദിയും ഇല്ല– പൎവ്വതങ്ങളുടെ
അവസ്ഥയൊ കിഴക്കും തെക്കും പടിഞ്ഞാറും അതിരുകളിലെ കടപ്പുറസമീ
പം ഉയരം കുറഞ്ഞ തുടൎമ്മലകൾ നില്ക്കുന്ന പ്രകാരമെ അറിയുന്നുള്ളു– നദികൾ
ഇല്ലായ്കകൊണ്ടു ദെശം മിക്കവാറും വറണ്ടു കിടക്കുന്നു– വനമൊഹികളായ നിവാ
സികൾ്ക്ക കൃഷിപണി മുതലായ തൊഴിലുകളിൽ രസം തൊന്നായ്കയാൽ ശുഭ
തൊട്ടങ്ങളെയും ജനപുഷ്ടി ഏറിയ നഗരങ്ങളെയും അവിടെ അന്വെഷിക്കെ
ണ്ടാ– പ്രജാഭാവം ദെശാകൃതി അവിടെ നിന്നുത്ഭവിച്ചു വന്ന മുസല്മാൻ മാൎഗ്ഗം
ഈ മൂന്നും തമ്മിൽ ഒത്തുവരുന്നു– നിവാസികൾ ൩വിധം പണ്ടു പണ്ടെ അവിടെവ
സിച്ചുവരുന്ന അറവിഗൊത്രങ്ങളും–കാലക്രമെണ അങ്ങൊട്ടു ചെന്നുകുടിയെ
റിഇരിക്കുന്ന യഹൂദന്മാരും– പല കാപ്രികളും തന്നെ– സൎവ്വനിവാസികളുടെ എ
ണ്ണം ഏകദെശം ൧കൊടിയിൽ പരം ൨൦ലക്ഷം–അറവി അൎദ്ധദ്വീപിൽ വി
സ്താരവും ഉറപ്പുമുള്ള രാജ്യങ്ങൾ ഉണ്ടെന്നു കെവലം പറഞ്ഞു കൂടാ– മിക്കവാറും
ദിക്കുകളിൽ നിവാസികൾ താന്താങ്ങടെ ശിഖരെയും എമീൎമ്മാരെയും അനുസ
രിച്ചു നടക്കുന്നു– മിസ്രപാൎഷാവിന്നും രൂമിസുല്താന്നും ചില അംശങ്ങളിൽ മെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/52&oldid=191202" എന്ന താളിൽനിന്ന് ശേഖരിച്ചത്