ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ൽ കൊയ്മ സ്ഥാനം ഉണ്ടെങ്കിലും അവിടത്തെ എമിൎമ്മാൎക്ക സ്വൈരമായി വാണു
കൊൾ്വാൻ തടവു ഒന്നും ഇല്ല– തെക്കും കിഴക്കുമുള്ള അംശങ്ങളിൽ മാത്രംമെ
ൽ കൊയ്മ ഇല്ലാത്ത ചില സംസ്ഥാനങ്ങൾ ഉണ്ടു– നടുഅംശത്തിൽ എകദെ
ശം ൧൭൫൦ാം ക്രി–അ. വഹബ്യർ എന്ന ഒരുപുതിയ മുസല്മാൻ പക്ഷം ഉദിച്ചു
കുറാനിൽ എഴുതി കിടക്കുന്നതല്ലാതെ കണ്ടു ഒന്നും പ്രമാണിക്കെണ്ടതല്ലെ
ന്നും പ്രപഞ്ചകാൎയ്യങ്ങളിൽ നബിക്ക അധികാരം എതും ഇല്ലെന്നും ഉപദെശി
ച്ചു കൂട്ടം കൂടി ചുറ്റുമുള്ളനാടുകളെ അതിക്രമിച്ചടക്കി മദീനാനഗരങ്ങളെ
യും കൈക്കൽ ആക്കി മിസ്രനാടും പിടിച്ചടക്കുവാൻ ഭാവിച്ചപ്പൊൾ മുഹമ്മ
ദ് ആലി പാൎഷാ സൈന്യങ്ങളെ ചെൎത്തുപുറപ്പെട്ടു ൧൮൧൫ാം ക്രി.അ. അവ
രൊടു പൊരുതു ജയിച്ചു തന്റെ പുത്രനായ ഇബ്രഹിം പാൎഷാ വെകൊണ്ടു
അവരെ മക്ക മദീനാ മുതലായനഗരങ്ങളിൽനിന്നു ആട്ടി കളയിച്ചു ൧൮൧൮ാം
ക്രി–അ– അവരുടെ പ്രധാനപട്ടണമായ ദ്രയ്യാ കൈക്കൽ ആക്കി നശിപ്പി
ച്ചു പുതുമതക്കാരെ മിക്കവാറും നിഗ്രഹിക്കയും ചെയ്തു– അന്നു തൊട്ടുനടു
അംശത്തിന്റെഅവസ്ഥ എങ്ങിനെ എന്നറിയുന്നില്ല—

പടിഞ്ഞാറെ അംശം ചെങ്കടലിന്റെ കിഴക്കെ കടപ്പുറം ആകുന്നു അതി
ന്റെ വടക്കെ പാതിക്ക ഹെജാസ്സ് എന്ന പെർ– മക്ക മദീനാ നഗരങ്ങൾ അതി
ൽ ഇരിക്ക കൊണ്ടു ആ നാടുതന്നെ സൎവ്വമുസല്മാനൎക്കും മുഖ്യം–എല്ലാഖണ്ഡങ്ങ
ളിൽ നിന്നുംകൊല്ലം തൊറും എറിയ നബിസെവികൾ‌ആത്മരക്ഷെയ്ക്കായി
ഭയഭക്തിയൊടെ മുഹമ്മതിന്റെ ജന്മപട്ടണമായ മക്കത്തും അവന്റെ
അസ്ഥികളെ സൂക്ഷിച്ചു വെച്ച മദീനയിലും അള്ളാവെസെവിപ്പാനും
വിശുദ്ധ വിശെഷങ്ങളെ കാണ്മാനും ചെല്ലുമാറുണ്ടു– ആ സംഗതിയാൽ അ
വിടെ നടന്നുവരുന്ന കച്ചവടം അല്പം അല്ല– നിവാസികളുടെ സംഖ്യമക്ക
ത്തു ൪൦൦൦൦–മദീനയിൽ ൨൦൦൦൦ അത്രെ– തെക്കെ പാതിക്ക യെമൻ– എന്ന
പെർ– അതിൽ മുഖ്യ സ്ഥലം ബാബൽ മന്തബ് എന്ന ഇടകടലിന്റെ സമീ
പമുള്ള മൊഖാപട്ടണം ൧൦൦൦൦ നിവാസികൾ അവരുടെ മുഖ്യപ്രവൃത്തിക
പ്പികച്ചവടം ഇങ്ക്ലിഷ്കാർ പിടിച്ചടക്കിയ അദെൻ തെക്കെ കടപ്പുറത്തുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/53&oldid=191204" എന്ന താളിൽനിന്ന് ശേഖരിച്ചത്