ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമൊദയം

൨ാം–൩ാം– നമ്പ്ര തലശ്ശെരി ൧൮൫൧ ഫെബ്രുവരിയും മാൎച്ചും

കെരളപഴമ

൬൬., മെനെസസ്സ കണ്ണനൂരിൽ വ്യാപരിച്ചത്–

ഹെന്രീ മെനെസസ് കൊവയിൽനിന്നു പുറപ്പെട്ടു ഭട്ടക്കളതൂക്കിൽ കൊഴിക്കൊ
ട്ടകാരുടെ പടകു ചിലതുമുക്കികണ്ണനൂരിൽഇറങ്ങിയാറെ കെട്ട വൎത്തമാനം ആവിതു
കപ്പൽ പിടിക്കാരുടെ പ്രമാണിയായ ബാലഹസ്സൻ കൊലത്തിരി ഗാമാവിന്നു എ
ല്പിച്ചനാൾ മുതൽ ഈ കൊട്ടയുടെ തുറുങ്കിൽ തന്നെ ഉണ്ടു– മമ്മാലി വകക്കാരൊ
ടു സംബന്ധം ഉണ്ടാകയാൽ ശിക്ഷിച്ചു കൂടാ മാപ്പിള്ളമാർ അവനെവീണ്ടെടുപ്പാൻ
അറ്റമില്ലാത്ത ദ്രവ്യം കൊടുപ്പാൻ പറഞ്ഞതുകൊണ്ടു കൊലത്തിരി അവനെ
താൻ ശിക്ഷിക്കെണം എന്നു കല്പിച്ചു അങ്ങൊട്ടു എല്പിക്കെണ്ടതിന്നുവളരെ മുട്ടിച്ചു
പൊരുന്നു– അതുകൊണ്ടുഎന്തുവെണം എന്നറിയുന്നില്ല– ആയതു കെട്ടപ്പൊ
ൾ താമസിയാതെ അവനെ തൂക്കിച്ചു– ഭക്ഷണത്തിന്നിരുന്നപ്പൊൾ രാജദൂത
ൻ വന്നുനാളെകൊലത്തിരി കൂടിക്കാഴ്ചെക്കു വരും എന്നറിയിച്ചു എങ്കിലും മരണ
വാൎത്തയെ ഉണൎത്തിച്ചാറെ ചൊനകഭയം ഉണ്ടായിട്ടു രാജാവ് കൊട്ടയിൽ ചെല്ലാ
തെ പാൎത്തു– അതുകൊണ്ടു മെനെസസ്സ് അല്പം ശാസിച്ചു ഈ അപെക്ഷയെ
സാധിപ്പിപ്പാൻ കഴിയാതെ പൊയതല്ല പിന്നെ ഒന്നു ചൊദിച്ചാൽ ഞാൻ തരാ
തെ ഇരിക്കയില്ല എന്നു കല്പിച്ചശെഷം രാജാവ് ഉള്ളു കൊണ്ടു മാനിച്ചുഇനി
കൈക്കൂലികൊണ്ടു യാതൊരു സാദ്ധ്യവും ഇല്ല എന്നു മാപ്പിള്ളമാർ മലനാടു എങ്ങും
അറിയിച്ചു വിസ്മയം പരുത്തുകയും ചെയ്തു– ബാലഹസ്സന്റെ ശെഷക്കാർ ഒക്ക
ത്തക്ക ധൎമ്മടത്തിൽ പൊയി വെറെ കടല്പിടിക്കാരുമായി നിരൂപിച്ചു ഇനി പറങ്കി
യൊടു പൊരുതു പരിഭവം വീളെണം എന്നു കല്പിക്ക ഒഴികെ കൊലത്തിരിയുടെ
നിഴൽ നമുക്ക ഇല്ലായ്കയാൽ അവരുടെ കൊയ്മയും വെണ്ടാ എന്നു നിശ്ചയിച്ചു–
അതുകൊണ്ടു രാജാവ് മെനെസസെ പരീക്ഷിച്ചു ഇങ്ങിനെ ഒർ അപെക്ഷ ഉണ്ടു
നമ്മുടെ തെക്കെ അതിരിൽ വെച്ചു ചൊനകർ മത്സരഭാവം കാണിച്ചിരിക്കുന്നു അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV285_1851.pdf/9&oldid=191109" എന്ന താളിൽനിന്ന് ശേഖരിച്ചത്