ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്യായവിധിനെരത്തിൽ
ഉത്തമന്നും എന്തുവാസം
യെശുനിന്നെഞാൻ വിടാ
എന്നെവിടല്ലെസദാ

൧൧൮
രാഗം.൨൨

൧. വീണ്ടെടുപ്പിനായെനിക്കുയാഗം
ആകിയമഹാപുരൊഹിത
എന്റെഉള്ളിലും നിൻഅനുരാഗം
കൊണ്ടു ബലി നീ നടത്തുക

൨.സ്നെഹത്തിൽ ജനിച്ചതെ അല്ലാതെ
സ്നെഹം ഏതിനെയും കൈക്കൊള്ളാ
നിന്റെകൈയിൽ കൂടിനടക്കാതെ
ഉള്ളത് ഒട്ടും അഛ്ശനൊടെത്താ

൩. ആകയാൽ എൻഇഷ്ടം വെട്ടിക്കൊന്നും
ഹൃദയം പറിച്ചും അരുളി
എന്റെവെദനാവിളികൾ ഒന്നും
കൂട്ടാക്കാതെ ചെയ്കനിൻപണി

൪. ബലിപീഠത്തിങ്കൽ കനൽ കൂട്ടി
എന്നെകെട്ടിവെച്ചു മുഴുവൻ
ശെഷമില്ലാതൊളം അഗ്നിമൂട്ടി
ദഹിപ്പിക്ക പ്രീയരക്ഷകൻ

൫. അഛ്ശനിങ്ങനെ ബലിരുചിക്കും
ഗ്രാഹ്യമല്ലൊനിൻ ക്രീയഎല്ലാം
ഇപ്രകാരം ഭൂമിയിൽ എനിക്കും
ദൈവത്തിന്നുയാഗം അൎപ്പിക്കാം

൧൧൯

"https://ml.wikisource.org/w/index.php?title=താൾ:CiXIV29.pdf/135&oldid=195493" എന്ന താളിൽനിന്ന് ശേഖരിച്ചത്