ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വനായ മറ്റൊരു മാർ-അപ്പ്രെം, മേൽപറഞ്ഞ രണ്ടു കൂട്ട
ക്കാരെപോലെയും, അന്തിയോക്കിയായുടെ പാത്രിയൎക്കീസ
എന്ന തന്നത്താൻ വിളിച്ചുവരുന്നു. യാക്കോബായക്കാർ
ഏകദേശം ൩൦,൦൦൦ കുഡുംബങ്ങളായിട്ട മെസൊപൊത്താ
മിയായിലും, സീറിയായിലും പാൎക്കുന്നു. തുൎക്കുകാർ ൟ ദേശ
ത്തിൽ പ്രമാണികളും ജനങ്ങളെ അടിമക്കാരെപോലെ അ
ധികം ഞെരുക്കം ചെയ്തുംവന്നിരുന്നു. ൟ തുലോം പഴമക്കാ
രായ ക്രിസ്ത്യാനികളുടെ ഇടയിൽ, ഏതാനുംപേർ ദൈവത്തി
ന്റെ മുമ്പാകെ അധിക ഭക്തിയും ദൈവകാൎയ്യങ്ങൾക്ക വൈ
രാഗ്യവും ഉള്ളവരായി കാണ്മാനുണ്ടെന്ന കേൾക്കപ്പെടുന്നു.

ലോകത്തിലെ പ്രധാന രാജ്യങ്ങൾ

ഇവയിൽ, പ്രജകൾ അധികമുള്ളതും ലോകത്തിലെ പാ
തി ദ്രവ്യമുള്ളതും, ഇംഗ്ലാണ്ടാകുന്നു. ദേശം അധികമുള്ളത റു
ശ്യായ്ക്ക ഇവയിൽ ഒന്നുപാതി ഓർതരിശായിട്ടും, പാറയും
മണൽപ്രദേശമായ വിളയാഭൂമി ആകുന്നു. ജനങ്ങളിൽ ൫ൽ
൪പങ്ക, ശേഷം പേൎക്ക അടിമ ആകുന്നു. അധികം പട്ടാ
ളക്കാരുള്ളത പ്രാൻ്സരാജ്യം എങ്കിലും അവരുടെ തനത ജനങ്ങ
ളെ നടത്തിപ്പാനെ തികയത്തുള്ളു. ൬൦ വൎഷത്തിനകം ഭരി
ച്ചുവന്ന രാജാക്കന്മാരെ ഇവർ അഞ്ചുതവണ കലശൽ ഉ
ണ്ടാക്കി, പുറപ്പെടുവിച്ചിട്ടുണ്ട. ഇപ്പോൾ ഇംഗ്ലാണ്ടിനോട
ഐക്യതപ്പെട്ടിരിക്കുന്നു. ഓസ്ത്രിയാദേശം വിശേഷപ്പെട്ടതും,
ജനങ്ങൾ കൊള്ളാകുന്നവരും തന്നെ, എങ്കിലും രാജനീതി ഇ
ല്ലായ്കയാൽ ജനങ്ങൾ കൂടകൂടെ കലശൽ ഉണ്ടാക്കിവരുന്നു.
പ്രധാന രാജ്യങ്ങൾ ൫ൽ ചെറിയത പ്രശ്യാ ആകുന്നു.

ൟ അഞ്ചുദേശങ്ങളിലെ രാജാക്കന്മാരും, അവരുടെ മന്ത്രി
മാരും കൂടി, തമ്മിലുള്ള വഴക്കുകളും വേർവിട്ടുരാജ്യങ്ങളിലുള്ള
തൎക്കങ്ങളും എല്ലാം പറഞ്ഞ ഒതുക്കം വരുത്തുന്നു. ഇവ കൂടാതെ
കാൎയ്യമായിട്ടുള്ള രാജ്യം ഒന്നേയുള്ളൂ. അത വടക്കേ അമ്മറിക്കാ
യിൽ യൂനൈറ്റെഡ സ്റ്റെയിറ്റ എന്നാകുന്നു. ഇതിൽ ൨൦
ലക്ഷം ജനങ്ങൾ ഇംഗ്ലാണ്ടിൽനിന്നും ജർമനിയിൽനിന്നും
അവരുടെ സ്വദേശത്തിൽ, ദാരിദ്ര്യംകൊണ്ട പാൎപ്പാൻ വഹി
യാഞ്ഞിട്ട, ചെന്ന പാൎത്ത, ഇപ്പോൾ ശ്രേഷ്ഠതയും ഐശ്വ
ൎയ്യവും ഉള്ള ജനമായി തീൎന്നു. ൟ പ്രധാന രാജ്യങ്ങളിൽ ഇം
ഗ്ലാണ്ടിലും പ്രശ്യായിലും അമ്മെറിക്കായിലും ഉള്ളവർ പ്രോ
തിസ്താന്ത മതം അനുസരിച്ചവരാകുന്നു. ഇവയിൽ റോമാമത
ക്കാർ ഏതാനുമേയുള്ളു. പ്രാൻ്സകാരും ഓസ്ത്രിയാക്കാരും റോമ്മാ
മതക്കാരാകുന്നു, അവയിൽ ഏതാനും പ്രോതിസ്താന്തക്കാരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/14&oldid=180217" എന്ന താളിൽനിന്ന് ശേഖരിച്ചത്