ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൪

മായിട്ട ഒഴുകും. മഴക്കാറ ഉള്ള രാത്രിയിൽ മഞ്ഞ കാണപ്പെടുക
ഇല്ല. എന്തന്നാൽ ഇങ്ങിനത്ത രാത്രിയിൽ വായുവിന ചൂടാ
യിരിക്കയും, ഭൂമിയിൽനിന്ന നീക്കപ്പെട്ട ഉഷ്ണം മേഘങ്ങൾ തി
രികെ അയക്കുന്നു. രാത്രിയിൽ മനുഷ്യശരീരം മൂടപ്പെടാതെ
കാറ്റുകൊള്ളത്തക്കവണ്ണം കിടന്നാൽ, ഉഷ്ണം അതിവേഗമാ
യി വിടുന്നതകൊണ്ട, ഇതിനാൽ പല രോഗങ്ങളും ഉണ്ടാകു
ന്നു. എങ്കിലും ശരീരത്തിന്റെ ചൂട പോകാതെ, കമ്പളിയൊ
പായൊ കൊണ്ട മൂടപ്പെടുമ്പോൾ, മനുഷ്യന സൌഖ്യമായി
രിക്കുന്നു.

കാറ്റുകൾ, വൎഷങ്ങൾ.

ഇവ ചൂടിന്റെ ഏറ്റക്കുറച്ചിലിനാൽ, വായുവിന വരു
ന്ന എളക്കങ്ങൾ ആകുന്നു. മുൻ കാണിച്ചപ്രകാരത്തിൽ, വാ
യുവിന വഴക്കമുണ്ടാകയും, ചൂടിനാൽ ഘനം കുറകയും വീ
ൎക്കയും ചെയ്യുന്നതകൊണ്ട, ഭൂമിയുടെ ഓരൊ ഭാഗങ്ങളിൽ ഉ
ള്ള വായു ഇങ്ങിനെ ഘനം കുറഞ്ഞ മേല്പട്ടുപൊങ്ങി, മറ്റ ഭാ
ഗങ്ങളിൽ ഉള്ള തണുത്ത വായു, ൟ ചൂട ദിക്കിലേക്ക അതി
വേഗത്തോടെ പ്രവേശിക്കുമ്പോൾ, ൟ വായുവിന്റെ ഒഴു
ക്കുകൾ കാറ്റ എന്ന വിളിക്കപ്പെടുന്നു. ആ ദിക്കിലെ വായു,
ഒരുപോലെ സമചൂടായിട്ടും, ഒരു ഘനമായിട്ടും ആകുമ്പോൾ
കാറ്റ ശമിച്ച, സമാധാനം ഉണ്ടാകുന്നു. എന്നാൽ എല്ലാ ദി
ക്കുകളിലും വായുവിന ചൂട വ്യത്യാസം ഏതപ്രകാരത്തിൽ എ
ങ്കിലും വന്നാലും, വായുവിന്റെ ഘനക്കുറച്ചിലിൻപ്രകാരം
ഏറെ ഘനം കുറഞ്ഞാൽ, അധികം കാറ്റുണ്ടാകയും; അസാ
രം കുറഞ്ഞന്ന വന്നാൽ, കുറഞ്ഞ കാറ്റ ഊതുന്നതും ആകു
ന്നു. ഇതിനെ സാക്ഷീകരിക്കാം; ഒര വലിയ ഉരുളി, തണുത്ത
വെള്ളംകൊണ്ട നിറച്ച, അതിന്റെ നടുവിൽ ഒരു നെരി
പ്പോട തീകൊണ്ട, നിറച്ച വെക്കണം: വെള്ളം കടലിനെ നി
ഴലിക്കുന്നു, തീയ്യിരിക്കുന്ന പാത്രം, ചൂട പിടിച്ച ഭൂമി, അതി
ന്റെ ചുറ്റും ഇരിക്കുന്ന വായുവിനെ ചൂടാക്കി, ഘനം കുറ
പ്പിക്കുന്നതിനെ കാണിക്കുന്നു. ഇതിന്റെ ശേഷം, വിളക്കിൽ
നിന്ന കൊളുത്തിയ തിരി എടുത്ത, ഊതി, ഉരുളിയുടെ ഏതു വശ
ത്ത എങ്കിലും പിടിച്ചാൽ, തിരിയുടെ പുക വെള്ളത്തിന്റെ ന
ടുക്കിരിക്കുന്ന തീയ്യുടെ ചൊവ്വ പോകും. വെള്ളത്തിന്റെ മീതെ
ഉള്ള തണുത്ത വായു, തീയ്യിൽ നിന്ന നീങ്ങി,ഘനം കുറഞ്ഞ,
വായുവിന പകരം, പുക കൂടിയ വായു പോകകൊണ്ടത്രെ; ഇ
ത കാണുന്നത. ഇതിന്റെ ശേഷം, നെരിപ്പോട വെള്ളത്തി
ൽനിന്ന നീക്കി, ഉരുളിയുടെ ചുറ്റും കുറെ നീങ്ങി, അഞ്ച, ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/50&oldid=180260" എന്ന താളിൽനിന്ന് ശേഖരിച്ചത്