ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮

രുന്ന പലഹാരം താഴെ വീണു; ഉടനെ കുറുക്കൻ ആ പല
ഹാരത്തെ തിന്നുംകൊണ്ടു പൊയി, അതിനാൽ ആ കാക്ക വ
ളരെ ദു:ഖിച്ചു.

അതുകൊണ്ട അല്പബുദ്ധികളായുള്ള മനുഷ്യർ പ്രശംസവാ
ക്കുകളെ കേട്ടാൽ തന്നെത്താൻ മറന്ന പ്രവൃത്തിച്ചുപോകും അ
തനാൽ മനോദുഃഖവും വരുമെന്ന അറിയണം.

(4) കച്ചവടക്കാരനും കുതിരയും കഴുതയും.

ഒരു കച്ചവടക്കാരൻ ഏതാനും ചവളിച്ചരക്ക വില്പാനായി
ട്ട കുതിരയുടെമേലും കഴുതയുടെമേലും കെട്ടിവച്ച എടുപ്പിച്ചും
കൊണ്ട പുറപ്പെട്ടു. കുതിരമേലുള്ള ചുമട അല്പമെയുണ്ടായിരു
ന്നുള്ളൂ. കഴുതയുടെ മേലുള്ള ചുമട ഏറ്റവും വളരെ ആയിരു
ന്നു. അങ്ങിനെ കുറഞ്ഞൊരു വഴി നടന്നുചെന്നപ്പോൾ ചുമ
ട്ടിന്റെ ഭാരംകൊണ്ടു ക്ഷീണിച്ച കഴുത കുതിരയോട് പറഞ്ഞു,
എടൊ ഇനിക്ക ചുമട്ടിന്റെ ഭാരംകൊണ്ട നടപ്പാൻ വളരെ
പ്രയാസമായി, എന്റെ ചുമട്ടിൽനിന്റെ ഏതാനും കൂടെ താ
ൻ എടുത്തുകൊളെണമെന്ന അപെക്ഷിച്ചു. അപ്പോൾ കുതി
ര, എടാകഴുതെ, നി എന്റെ അവസ്ഥ അറിയുമൊ? ഞാൻ ഏ
റ്റവും മഹത്വമുള്ളവനും എല്ലാ ജനങ്ങളാലും മഹാരാജാക്കന്മാ
രാല്യം, ബഹുമാനിക്കപ്പെട്ടവനും, യുദ്ധത്തിങ്കിൽ വളരെ ശീ
ലവും, സാമൎത്ഥ്യവും ഉള്ളവനും ആകുന്നു, എന്നാൽ നീയൊ
നിന്ദിക്കപ്പെട്ടവനും ചുമടുചുമക്കുന്നവനും ആകുന്നു, ആയ
തുകൊണ്ട നിന്റെ ചുമട നിതന്നെ ചുമന്നുകൊള്ളുക എന്നു
പറഞ്ഞു. പിന്നെയും കുറഞ്ഞോരുവഴി ചെന്നപ്പേൾ, ചുമട്ടി
ന്റെ ഭാരം സഹയാഞ്ഞ കഴുത വഴിയിൽ വീണ ചത്തുപോ
യി. അപ്പോൾ കച്ചവടക്കാരൻ ആവക ചുമടുകൾ കൂടെ കു
തിരയുടെ മേൽ വച്ചു. അത്രതന്നെയുമല്ല, കഴുതയുടെ തോലും
പൊളിച്ച, എടുത്തുവച്ചു. അപ്പോൾ കുതിരയുടെ നിഗളം ഒക്ക
യും ശമിച്ചുപോയി.

അതുകൊണ്ടു ആരെങ്കിലും, അഹംഭാവംകൊണ്ടു പാവ
പ്പെട്ടവരെ നിന്ദിച്ചാൽ അതിനെക്കാൾ അധികം അപമാനം
വരുമെന്ന അറിയണം

(8) കരടിയും തേൻകൂടുകളും തേനീച്ചകളും,

ഒരു ദിവസം ഒരു കരടി സഞ്ചരിച്ചുകൊണ്ടുനടക്കുപോൾ
ഒരു പറമ്പിൽ ഏതാനും വൈന്തേൻ കൂടുകളെ കണ്ടു, ഉടനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/72&oldid=180284" എന്ന താളിൽനിന്ന് ശേഖരിച്ചത്