ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪

(13) അജൻ എന്ന രാജാവും ഇന്ദുമതിയെന്ന ഭാൎയ്യയും,

സ്രഗിയംയദിജീതാപഹാ ഹൃദയെകിന്നിഹിതാനഹ

ന്തിമാംവിഷമപ്യമൃതംക്വചിൽ ഭവെദമൃതംവാവിഷമീ

ശ്വരെച്ശയാ.

അയൊദ്ധ്യാ രാജ്യത്തുങ്കൽ അജൻ എന്ന ഒരു രാജാവ ഉ
ണ്ടായിരുന്നു. അവൻ ഇന്ദുമതിയെന്നുപേരായ ഒരു കന്ന്യ
കയെ വിവാഹവും ചെയ്യ, സൌഖ്യമായിട്ടിരിക്കുമ്പോൾ, ഒരു
ദിവസം തന്റെ ഭാൎയ്യയായ ഇന്ദുമതിയൊടും കൂടെ പൂങ്കാവിൽ
പോയി, ഓരൊരൊ പൂക്കളൂം പറിച്ച കളിച്ചുനടക്കുമ്പോൾ, ഇ
ഇന്ദുമതിക്ക ഉറക്കം വന്നു, ഉടനെ ഭൎത്താവിന്റെ മടിയിൽ തല
യും വച്ച കിടന്ന ഉറങ്ങി, അപ്പോൾ ആകാശത്തുനിന്നും ഒരു
മാല ഇന്ദുമതിയുടെ മാൎവ്വത്തു വന്നു വീണു, അതിനാൾ അവ
ൾ മരിക്കയും ചെയ്തു. അതിന്റെ ശേഷം, രാജാവ് വളരെ ദുഃ
ഖിച്ച കരഞ്ഞു, പിന്നെ അവൻ ആ മാല എടുത്ത, തന്റെ
മാൎവ്വത്ത അണച്ചുകൊണ്ടെ പറഞ്ഞ എന്തെന്നാൽ, ൟ മാ
ല ഇവളുടെ മാൎവ്വത്തുവിണപ്പോൾ ഇവൾ മരിച്ചു എന്നാൽ
ഇത എന്റെ മാൎവ്വത്തുവച്ചാറെ തൊൻ മരിക്കുന്നില്ല, അത്ഭുതം!

അതുകൊണ്ട ദൈവത്തിന്റെ കൃപയുണ്ടായാൽ വിഷവും
അമൃതായിത്തീരും, അല്ലെങ്കിൽ അമൃതതന്നെയും വിഷമായി
പ്പോകുമെന്ന അറിയണം.

(14) സീതയും രാമനും.

വൈദെഹിയാഹികലശൊത്ഭവധൎമ്മപത്നിം

തത്സൽകൃതാകഥയപൂൎവ്വകഥാപ്രസംഗാൻ

പുഷ്ടാപ മാവദപയൊനനിധിസെതുബന്ധം

സാഹിപ്രിയെ ചുളുകിതാംബുനിയെധെ:കളത്രം.

ഒരു ദിവസം രാമൻ സീതയോടുംകൂടി സൌഖ്യമായിട്ടിരി
ക്കുമ്പോൾ, സീത രാമനോടു പറഞ്ഞു. അല്ലയഒ ഭൎത്താവെ, നാം
പണ്ട വനത്തിങ്കൽചെന്ന ഓരൊരൊ മഹഷിമാരുടെ ആശ്ര
മങ്ങളിൽ പാൎത്തിരുന്നുവെല്ലൊ, ഇനിയും ഒര ക്കൽ കൂടെ അവി
ടങ്ങളിൽ ഒക്കയും ചെന്ന, മഹൎഷിമാരുടെ ഭാൎയ്യമാരെ കണ്മാ
ൻ വളരെ ആഗ്രഹമുണ്ട, അതിനായിട്ട എന്റെ അയക്കെ
ണമെന്ന അപേക്ഷിച്ചു. എന്നാറെ രാമൻ സമ്മതിച്ച ഇപ്ര
കാരം പറഞ്ഞു. എന്തെന്നാൽ നി അഗസ്ത്യ മഹൎഷിയുടെ ഭാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/80&oldid=180293" എന്ന താളിൽനിന്ന് ശേഖരിച്ചത്