ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൫

ൎയ്യയെച്ചെന്ന കാണണം, എന്നാൽ അവൾ നിന്നെ സല്ക്ക
രിക്കും. പിന്നെ നീ അവളോട് ഞാൻ ചെയ്തിരിക്കുന്ന പരാ
ക്രമങ്ങളെ ഒക്കെയും പറഞ്ഞുകേൾപ്പിക്കുണം. സമുദ്രത്തിൽ ചി
റയിട്ടതുമാത്രം പറയരുത; എന്തുകൊണ്ടെന്നാൽ അവൾ ഏ
ഴു സമുദ്രത്തിലുള്ള വെള്ളമൊക്കയും കൂടെ, ഒരുമിച്ചു. തന്റെ ക
യ്യിലാക്കിക്കുടിച്ചു എന്നുപറയുന്ന അഗസ്ത്യമഹൎഷിയുടെ ഭാൎയ്യ
യാകുന്നുവെല്ലൊ.

അതുകൊണ്ടു വളരെ പരാക്രമങ്ങളെ ചെയ്തവനോടെങ്കി
ലും, അവന്റെ ഭാൎയ്യയൊടെങ്കിലും ഒരുത്തൻ ചെയ്തിരിക്കുന്ന
അല്പപരാക്രമങ്ങളെ പറഞ്ഞുകേൾപ്പിച്ചാൽ, അല്പം പോലും
ബഹുമാനമുണ്ടാകയില്ലെന്ന, അറിയണം.

(15) സന്ന്യാസിയും ജനങ്ങളും.

ഗതാനുഗതകൊലൊക:ന:ലോക:പാരമാൎത്ഥിക: സെതൊസ്സൈകതലിംഗെനനഷ്ടമ്മെതാമ്രഭാജനം.

ഒരു സന്ന്യാസി തീൎത്ഥ സ്നാനം ചെയ്യാനായിട്ട സേതുവി
ങ്കൽ ചെന്നു, അപ്പോൾ അവിടെ വളരെ ജനങ്ങളും ചെന്നി
ട്ടുണ്ടായിരുന്നു. സന്ന്യാസി തന്റെ ചെമ്പുപാത്രം സൂക്ഷി
പ്പാൻ സ്ഥലമല്ലായ്കകൊണ്ട, സേതുവിന്മേൽ ഒരു കുഴിമാന്തി
ചെമ്പുപാത്രം അതിൽ വച്ചുമൂടി, അടയാളമായിട്ട ഒരു മണ
ൽ ക്കൂമ്പലും കൂട്ടി, അതിന്റെ ശേഷം സമുദ്രത്തിൽ ഇറങ്ങി
സ്നാനംചെയ്തു. എന്നാൽ സന്ന്യാസി ചെമ്പുപാത്രം കുഴിച്ചു
വച്ചത് ആരും കണ്ടില്ല. മണൽക്കൂമ്പൽ കൂട്ടിയത എല്ലാവരും ക
ണ്ടാറെ, സമുദ്രത്തിൽ സ്നാനംചെയ്യാൻ തുടങ്ങുമ്പൊൾ, ഒരു മ
ണൽക്കൂമ്പൽ കൂട്ടിയുംവച്ച വേണമെന്ന വിചാരിച്ച. ആൾക്ക
ഒരു മണൽക്കൂമ്പൽവീതം കൂട്ടിയുംപച്ച, സമുദ്രത്തിൽ ഇറങ്ങി
സ്നാനംചെയ്തു. പിന്നെ സന്ന്യാസി സ്നാനംകഴിച്ച കയറി
വന്നപ്പോൾ സേതുവിന്മേൽ എത്രയുംവളരെ മണൽക്കൂമ്പൽ
കണ്ടു, അതിനാൽ തന്റെ ചെമ്പുപാത്രത്തിന്റെ അടയാളമാ
യിട്ട കൂട്ടിയിരുന്ന മണൽക്കൂമ്പൽ, ഏതെന്ന അറിവാൻ കഴി
യായ്കകൊണ്ട, സന്ന്യാസി ചെമ്പുപാത്രവും കൂടാതെ വിഷാ
ദിച്ചുപോകയും ചെയ്തു.

അതുകൊണ്ട പലരും കൂടുന്നെടത്തു ഒരുത്തൻ ഒന്നുചെയ്യാ
ൽ, അതുപോലെ എല്ലാവരും ചെയ്യും, പരമാൎത്ഥത്തെ വിചാ
രിക്കയില്ല എന്ന അറിയനെം.

I

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-02.pdf/81&oldid=180294" എന്ന താളിൽനിന്ന് ശേഖരിച്ചത്