ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സുലളിതമിവിടെ കാണായ്വന്നു കലിതരുകുതൂഹ
ലമന്ന്യഗൃഹത്തിൽ കലിമുനിചെന്നുകരേറും നേ
രം ജലജദളേക്ഷണനേവംനല്ലൊരു ചലമിഴിയെ
നിജമടിയിലിരുത്തി മലയപങ്കജകുംകുമകളഭം
മുലകളിലണിയിക്കുന്നതുകണ്ടു കലഹപ്രിയമുനി
താനഥമറ്റൊരു നീലയംതന്നിൽ ചെല്ലുന്നേരം വ
ലരിപുസഹജനൊരംഗനതന്നുടെ മുലയിണമെ
ല്ലത്തൊട്ടു തലൊടി കലഹിക്കരുതെ കാമിനിനി
ന്നുടെ മുലയിണയാണമറ്റൊരുനാരിയെ ബല
നംചെയ്തില്ലാശുസുശീലേകലുഷതകളകളകളമൊ
ഴിമൊലെ കലദൈവതമെവരികസമീപേ ബല
ഭദ്രാനുജനിങ്ങിനെയവളൊടുപലമൊഴി ഹന്ത
കനീഞ്ഞു പറഞ്ഞുകലഹംതീൎത്തുടനവടെ ലലം
ടെ തിലകക്കുറിചേൎക്കുന്നതുകണ്ടു തദ്ദിശിമറ്റൊ
രു ഗെഹെകൃഷ്ണൻ മദ്ദളമൊത്തിപദവുംപാടി പ
ദ്യംചൊല്ലി പ്പൊരുളരുളീടന വിദ്യവിനോദവി
ഹീനൻ കണ്ടാൻ രോഷമകന്നഥമറ്റൊരു ഭവ
നെവിശേഷമതറിവാൻചെല്ലുംനേരം

മല്ലാരിദേവനൊരു മല്ലാക്ഷിയൊടുംകൂടി മു
ല്ലായുധവിശിഖ മുല്ലാസത്തൊടും‌കൂടി മെല്ലെവ
രികതടവില്ലേതുമെന്നുമലർവില്ലേന്തിവരുന്നൊരു
മല്ലൻ‌മദനനെന്നെ കൊല്ലുന്നതിന്നുമുമ്പെതെല്ലും
മടികൂടാതെവെല്ലം പഞ്ചസാരയും വെല്ലുമധര
മതുമെല്ലെന്നു തരികനീകില്ലൊന്നുമിന്നുവേണ്ടാ ന
ല്ലന്തിനെരമൊരുവല്ലന്തിയുണ്ടാക്കാതെ നില്ല
ന്തികേമനസി കില്ലെന്തിയുഴലുന്നു കാമവല്ലിനീ
യെന്ന്യെഗതിയില്ലനമുക്കിന്നു

ഇങ്ങിനെയൊരുപുരി തന്നിൽമുകുന്ദനൊരംഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/10&oldid=197673" എന്ന താളിൽനിന്ന് ശേഖരിച്ചത്