ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഷ്കുശമിച്ചുടനീയൽ‌കണക്കെ പറക്കും നീ പട
യെറ്റെന്നാകിൽ ദിക്കുജയിച്ചൊരുരാവണവീരനി
രിക്കുംലങ്കാനഗരം‌ചുട്ടു കരിച്ചൊരുകരുമന കേട്ട
വരാരും ഇക്കപിവീരനൊടെതൃക്കയുമില്ലാ ഒക്കെ
യറിഞ്ഞൊരു പക്ഷിക്കെന്നെ യമൎക്കാമെന്നു മു
തിർന്നതുകൊള്ളാം നിന്നെക്കൊല്ലുകയില്ലേഹനു
മാൻ‌പിന്നെ ദോഷം‌വരുമതുമൂലം കിന്നരചാര
ണ സന്നതനീശ്വരനെന്നുടെ നാഥൻ‌ശ്രീനാരായ
ണദേവൻ തന്നുടെവാഹനമാകിയ ത്വദ്ദേഹത്തെ
നശിപ്പിച്ചെന്നാലദ്ദോഷം മമതീരുകയില്ലെന്നു
ദ്ദേശിച്ചു പറഞ്ഞിതുഞാനും സർപ്പാശനനായു
ള്ളൊരുനിന്നുടെ ദർപ്പമടക്കി യയപ്പാനല്പംസം
ഗരമിവിടെ ചെയ്യാം‌പുനരങ്ങേ പുറമതു ഭാവവു
മില്ലാ ഇങ്ങനെയുള്ളൊരു പവനാത്മജനുടെ ഭം
ഗികലൎന്നൊരു മൊഴി കേട്ടിട്ടും സംഗരമെളുതല്ലെ
ന്നതുഹന്ത വിഹംഗമരാജനു തോന്നീലേതും കരു
തിക്കൊള്ളടകപികുല കീടാപൊരുതിക്കൊള്ളട
പൊണ്ണത്തടിയാതരു മൃഗമാകിയ നിന്നുടെ ത
ടിയൊരു പെരുമലപോലെ തടിച്ചുതുടിച്ചു കടി
ച്ചുമുലച്ചു മിഴിച്ചുമെതൃത്തു വരുന്നസമർത്ഥൻ
ഗരുഡൻ‌ധൂൎത്തു പെരുത്തകുരങ്ങച്ചാരെ കൂൎത്തുവ
ളഞ്ഞൊരു കൊക്കിൻ‌മുകളിൽ കോൎത്തും‌കൊണ്ടു
പറന്നുതിരിച്ച ക്കാൎത്ത്യായനിയുടെ സോദരനാ
കിയ കീർത്ത്യാവിലസിന സുലളിതകോമള മൂ
ൎത്ത്യാനന്ദജനാൎത്ത്യാദിഹരൻ മുരരിപുഭഗവാൻ വാ
ണരുളുന്ന പുരത്തിൽ കൊണ്ടെതാഴ്ചവരാതിഹ ത
ൻ തിരുമുമ്പിൽ കാഴ്ചയതായ്വച്ചന്തരമെന്ന്യേതൊ
ഴുതിടുന്നേൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/20&oldid=197683" എന്ന താളിൽനിന്ന് ശേഖരിച്ചത്