ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪

നെ അന്തകപുരിയിലയച്ചപുമാനുടെ ചന്തമിയ
ണശരീരവുമപ്പോൾ.

പക്ഷീന്ദ്രനങ്ങുചെന്നു പവനാത്മജനെക്കണ്ടു
പക്ഷമിളക്കിക്കൊണ്ടുപറഞ്ഞു സന്തോഷത്തോ
ടെ ശ്രീരാമദേവനുണ്ടു സീതാദേവിയുംകൂടി വീരാ
വസിച്ചീടുന്നു ദ്വാരാവതിപുരിയിൽ പാരാതെ
പോകനമുക്കാരോമൽഭക്തിയോടെ.

നാരായണവാഹനനേവം‌പറഞ്ഞനരം പാ
രംപ്രസാദിച്ചരുൾ ചെയ്തുഹനുമാനപ്പോൾ പോ
രുന്നതുണ്ടുഞാനുമേതും സംശയംവേണ്ടാ അഗ്രേന
ടന്നാലും‌നീ യധുനാപക്ഷികുലേന്ദ്രാ വ്യഗ്രേതരം
ഞാനഥ പിറകെവരുന്നുണ്ടല്ലൊ ചിറകുള്ള നിന
ക്കങ്ങു പറന്നുഗമിക്കാമല്ലൊ പിറകെപറന്നുപോ
രാൻ ചിറകുനമുക്കില്ലല്ലൊ കാടും‌മലയും‌കുന്നും
തോടുംകടന്നുദേഹം വാടിവലഞ്ഞുബഹു നേരം
കൂടിയെപറ്റു മുന്നെനീയങ്ങുന്നുചെന്നു രാമനോടറി
യിക്കാ പിന്നാലവരുന്നുണ്ടു പിംഗാക്ഷനെന്നീ
വണ്ണം.

ഹനൂമാൻതന്നുടെവാക്കുകൾകേട്ടു വിഹംഗമ
രാജൻപോന്നൊരുശേഷംശ്രീഹനൂമാനൊരുനൊ
ടിനേരംകൊ ണ്ടതിവേഗാലദ്വാരകപറ്റി സീതാ
സഹിതനതാകിയരഘുകുല നാഥൻ‌തന്നുടെ ചര
ണസരോജെ വീണുനമസ്കൃതിചെയ്തു പതുക്കെ
പാണികൾമൌലിയിൽവെച്ചഥകൂപ്പി വാണിക
ൾകൊണ്ടു ബഹുസ്തുതിചെയ്തു നാണമൊഴിച്ചിതി
മാരുതപുത്രൻ രാമഹരെജയ രഘുകുലനായക രാ
വണനാശനരാഘവജയജയ ജനകതനൂജേ ദേ
വിനമസ്തേ കനകമനോഹരകോമളകായെ മനു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-47.pdf/30&oldid=197693" എന്ന താളിൽനിന്ന് ശേഖരിച്ചത്