ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നങ്ങുകൊണ്ടുചെന്നീടാം✱ എന്നുപറഞ്ഞതുകേ
ട്ടുഭീമൻ ചൊല്ലിയതെല്ലാം കൊടുത്തു✱ ചെപ്പു
ക്കുടം‌രണ്ടെടുത്തു‌ചെമ്പിൽനൂറുകുടം വെള്ളംകോ
രി✱ ആയിരം‌നാഴിഅരിയും‌ അഴകോടെകഴുകി
കൊടുത്തു✱ ആനന്ദമുള്ളിലുറച്ചു ഭീമൻ നന്നാ
യ്പചിച്ചുതുടങ്ങി✱ അഞ്ചുകറിക്കുള്ളവട്ടംക്ഷിപ്രം
കൊണ്ടു ചമച്ചുടൻഭീമൻ✱ചുക്കുമുളകു പൊടി
പ്പിൻ ചെറുജീരകം നന്നായരപ്പിൻ✱ ഈരുള്ളി
ഏലം നറുനൈകൂട്ടി വേഗത്തിലങ്ങു പകൎത്തി✱
കൂട്ടിയിളക്കി മറിച്ചു പുകതട്ടാതെ മെല്ലെന്നിറ
ക്കി✱ തൊട്ടികൾ വട്ടിനിരത്തി അതിലൊക്കെ
നിറച്ചുതുടങ്ങി✱ മൈക്കണ്ണിമാരെ!വരുവിൻനി
ങ്ങളിക്കറിയ്ക്കുപ്പൊന്നുനോക്കിൻ✱ ഉപ്പില്ലയെ
ങ്കിൽകൊതിയൻ ബകനൊക്കുകയില്ലെന്നറിക✱
അഞ്ചുകറിയും‌ചമച്ചു ഭീമനഞ്ചാതെയുള്ളിലുറച്ചു
നൂറുകുടത്തിൽ രസാളംനിറച്ചാമ്മാറു വാകെട്ടി
വെച്ചു✱ മാനും‌വൃഷഭവും പോത്തും പിന്നെപ്പാ
രാതെകൊണ്ടന്നുകെട്ടി✱ പോത്തുകൾരണ്ടുംവ
രുത്തി പൂട്ടിചാട്ടിൽകരേറ്റിത്തുടങ്ങി✱ വട്ടിക
ൾ തൊട്ടിനിരത്തി ഒരുവാട്ടംവരാതെകരേറ്റി✱
നൂറുകുടത്തിൽ രസാളങ്ങളും വാട്ടംവരാതെക
രേറ്റി✱ ചോറും കറികളുമെല്ലാമൊരു കുന്നു
പോലെകരയേറ്റി✱ ആട്ടിഅടിച്ചുതുടങ്ങി ഭീമ
ൻ കൂട്ടുകൂടാതെയന്നേരം✱ സമയം കഴിഞ്ഞു
നെറിയും‌കെട്ടു വരുവീലയെന്നങ്ങുറച്ചു✱ കാട്ടി
ൽകരേറിയന്നേരം ബകൻഞെട്ടുമാറൊന്നങ്ങല
റി✱ അട്ടഹാസം കേട്ടനേരം ഭീമൻഞെട്ടുമാ
റൊന്നങ്ങലറി✱ പാരിച്ചകോപം മുഴുത്തു ബക
ൻദൂരത്തുവാങ്ങിയിരുന്നു✱ ഇന്നുഞാൻ ഗ്രാമം‌മു

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/15&oldid=197511" എന്ന താളിൽനിന്ന് ശേഖരിച്ചത്