ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧

കുന്നിൻശകലങ്ങൾകൊണ്ടു✱ വേറുവിടാതെഅ
വേറുവിടാതെഅരക്കൻ മെല്ലെ ഏറുതുടങ്ങിയ
നേരം✱ ഏറുകളൊക്കെത്തടുത്തു ഭീമൻ ഊണു
കഴിഞ്ഞെഴുനീറ്റു✱ വേറുവിടാതെയരക്കൻ വൃ
ക്ഷം ചെന്നിലയൂരിപ്പറിച്ചു✱ ഖിന്നത പൂണ്ടസുര
ന്റെ ചോറുമുണ്ടതുകൊണ്ടിന്നുതല്ലി✱ ആയടി
മാറിത്തടുത്തു ഭീമനഛനെയുള്ളിൽ നിനച്ചു✱
ശ്രീഗതകയ്യിലെടുത്തു ഭീമൻവേഗമോടൊന്നങ്ങ
ടിച്ചു പിന്നെപ്പിടിച്ചവർതമ്മിൽ യുദ്ധം വട്ടമി
ട്ടങ്ങു പൊരുതും✱ വട്ടത്തിൽകെട്ടിഅടിയും വടി
തട്ടിപ്പറിച്ചിതുഭീമൻ✱ ദുഷ്ടനെഭീമനന്നേരം ഇ
ടിവെട്ടിയപോലൊന്നടിച്ചാൻ✱ വെട്ടുമിടിയേറ്റ
പോലെ തലപൊട്ടിമറിഞ്ഞങ്ങുവീണാൻ വാരി
ധിപോലെനിരന്നു ചോരനാലുവഴിയുമൊഴുകി
അപ്പോഴവനെയെടുത്തുമരം കൂട്ടിവച്ചങ്ങുമുറുക്കി
ചേൎച്ചയേറുന്നമരത്തെ കൊണ്ടു ചേർത്തങ്ങുചാരി
നിറുത്തി✱ ഇപ്രകാരം‌പിടിച്ചൊക്കെകെട്ടിവായു
സുതനും നടന്നു✱ ആൎയ്യഗ്രാമത്തിലുംചെന്നു ഭീ
മൻ മാതാവിനേയും‌വണങ്ങി✱ അഗ്രജപാദം
തൊഴുതു തന്റെസോദരന്മാരെപുണൎന്നു✱ ഇ
ങ്ങനെ ചൊല്ലിക്കളിക്കുന്നോൎക്കുമംഗലം വന്ന
ങ്ങുകൂടും✱ പുത്രരുംസമ്പത്തുംവന്നുകൂടും മിത്ര
ത്തോടൊന്നിച്ചുവാഴാം

സമാപ്തം

കടങ്കഥ

ഞാൻപാൎക്കുന്നസ്ഥലം സമുദ്രത്തിലാകുന്നു. എന്റെ ഇരിപ്പടം ഭൂ
മിയിലാകുന്നു. എന്റെമാതാവു സമുദ്രമെന്നും പിതാവു സൂൎയ്യനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV290-48.pdf/17&oldid=197513" എന്ന താളിൽനിന്ന് ശേഖരിച്ചത്