ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചാകെന്നുണ്ടു മാവ്യവസ്ഥ
തീൎന്നുതെ നിന്റെ അവസ്ഥ
എവിടെ അന്വെഷിച്ചാലും
രക്ഷയില്ലെന്നറിഞ്ഞാലും

൩. ബലിദാനം നെൎച്ചധൎമ്മം
ആചരിക്ക വ്യൎത്ഥകൎമ്മം
സൎവ്വത്തിൻ ന്യായാധിപന്നു
എന്തുകാഴ്ചവെക്കും അന്നു
വിധിനാളിൽ യെശുരക്തം
മാത്രം മറവിന്നു ശക്തം
നിന്റെ ചാവിന്നവസാനം
വെച്ചതാകവന്റെ മാനം

൪. നീ പിശാചിൻ അധികാരം
ആത്മജീവന്റെ സംഹാരം
പാപക്കെട്ട് ഇവ അറിഞ്ഞു
ഉടനെ മനം തിരിഞ്ഞു
യെശു എന്നെ ഉദ്ധരിക്ക
എന്നു താഴ്മയായി വിളിക്ക
യെശുരക്തവും തൻ മെയ്യും
മാത്രമെ നിൻ രക്ഷചെയ്യും

൫. നീക്കവെണ്ട നീയെപാപം
യെശുനല്കും അനുതാപം
താൻ തരുന്നതും വിശ്വാസം
താൻ നടത്തും യുദ്ധാഭ്യാസം
താൻ തരും നടപ്പിൽ ശുദ്ധി
കൃപയാൽ തെളിഞ്ഞ ബുദ്ധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29a.pdf/58&oldid=193898" എന്ന താളിൽനിന്ന് ശേഖരിച്ചത്