ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നന്ദിച്ചെമ്മനംപകൎച്ച
എന്നിവാഴ്ത്തിപൊരുകെ
സങ്കടംവരുകിൽതാതൻ
അങ്കംഎറുംആത്മജാതൻ
ദെവക്കണ്ണുനൊക്കിനാം
കാവൽഉണ്ടെന്നറിയാം

൨. ശൊകസങ്കടംസന്തൊഷം
ലൊകത്തിൽസഭയിലും
യുദ്ധസന്ധിഗുണദൊഷം
ക്ഷുദ്ധതൃപ്താവസ്ഥയും
ഇത്തരംഒരൊന്നതീതം
അത്തലല്ലസ്തൊത്രഗീതം
കാലമാറ്റത്തിന്നിതം
ചാലനന്നെല്ലാംകൃതം

൩. ഒക്കതല്ലതൊഹാകഷ്ടം
തക്കതല്ലെൻപിഴകൾ
ഉത്തമംമൽകൎമ്മംനഷ്ടം
പുത്തനാകാഎൻകരൾ
കുത്തുന്നുകഴിഞ്ഞപാപം
കത്തുന്നൊരൊരനുതാപം
ഉത്തരംചൊല്വൂസദാ
പുത്തനാംഎൻകരുണാ

൪. ഞാനതൊടുചാരിക്കൊള്ളും
ധ്യാനംചെയ്യുംനിന്മൊഴി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/161&oldid=190518" എന്ന താളിൽനിന്ന് ശേഖരിച്ചത്