ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭. ക്രൊധ വിഹ്വലൎക്കി വാൎത്ത
ബൊധം കൊൾ്വാൻ ചൊല്വതാർ
പക്ഷെ പെടിയൊടെ പാൎത്ത
രക്ഷിതാവെ സെവിപ്പാർ

൮. മന്നൻ കൊപം വെവാറാകും
മുന്നം ചുംബിപ്പിൻ ഉടൻ
അന്യഥാ വഴിക്കൽ ചാകും
ധന്യൻ വിശ്വസിച്ചവൻ

൧൫൭

(ഹബ ൩) രാഗം. ൨൨.

൧. ഞെരുക്കദിനങ്ങൾ സഭെക്കുവരും
ഇത്തരുക്കളിൽ പൂവുകുറെയും
ദ്രാക്ഷാഫലം ഇല്ലൊലിവിൻ പഴവും
വിശ്വാനുഭവം വിളയാവയലും
പശ്വാദികൾ മെല്ലമറെയും

൨. എന്നിട്ടും യഹൊവെ ഉയൎത്തും ഈ ഞാൻ
അന്നിപ്പാട്ടിനാൽ ദിക്കു മുഴക്കും
എൻ രക്ഷകനാലെ ശിശുബലവാൻ
തളൎന്നൊരു കാൽ അവനാൽ ഇളമാൻ
ആയൊടി ഞാൻ ഏറി നടക്കും

൧൫൮

(യശ. ൪൦) രാഗം ൭൫.

൧. നിങ്ങൾ ദെവൻ പറയുന്നു
ആശ്വസിപ്പിക്കെൻ ജനം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/191&oldid=190575" എന്ന താളിൽനിന്ന് ശേഖരിച്ചത്