ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സൎവ്വസ്തുതി നിൻ അംശം

൨൧

൧. ഹാ യെശുക്രിസ്ത കന്യകയാൽ
മൎത്യനായ്പിറന്നതാൽ
സ്തുതിച്ചല്ലൊ സുരഗണം
ഈ ഞങ്ങളും സ്തുതിക്കെണം- ഹല്ലെലുയാ

൨. അനാദി താതന്റെ ശിശു
തൊട്ടിയിൽ കാണായിതു
ഈ ഹീന മാംസരക്തത്തുൾ
പൊതിഞ്ഞതാ ചൊല്ലാപ്പൊരുൾ- ഹല്ലെലുയാ

൩. സ്വഭൂമിക്കുൾ കൊള്ളാത്തവൻ
കന്നിമാൎവ്വിൽ പാൎത്തവൻ
തനിച്ചു വിശ്വം താങ്ങുന്നൊൻ
ചെറുക്കനായ്ചുരുങ്ങിയൊൻ - ഹല്ലെലുയാ

൪. സദാ പ്രകാശം ഈ വഴി
നൂണുദിച്ചിതെ ഭൂവി
ജ്വലിച്ചുയൎന്നിരിട്ടിലും
വെളിച്ചമക്കളെ പെറും-ഹല്ലെലുയാ

൫. അതിഥിയായി ലൊകത്തിൽ
വാനവൻ കിഴിഞ്ഞതിൽ
വിചാരം എന്തവന്നു നാം
വിരുന്നു കൂടി ചെല്കയാം-ഹല്ലെലുയാ

൬. നമുക്കു ദൂത സാദൃശ്യം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/32&oldid=190260" എന്ന താളിൽനിന്ന് ശേഖരിച്ചത്