ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഴിപ്പാൻ പാത്രമാകും
വിരൊധം നിന്ദ സാഹസം
വെറുപ്പു തുപ്പു താഡനം
സഹിച്ചടങ്ങി ചാകും

൨. ഇതാർ എന്നാൽ യഹൊവതാൻ
ഈസൎവ്വഭ്രഷ്ടജാതി
തൻപാപം തീൎത്തരുളുവാൻ
വരിച്ച നൽചങ്ങാതി
എന്നിഷ്ട പുത്രകെട്ടുവൊ
നീ ഭൂമിയിൽ ഇറങ്ങി പൊ
മനുഷ്യനായ്മരിക്ക
എന്നൊടവൎക്കു മത്സരം
എൻ കൊപശിക്ഷകഠിനം
നീ സെവിച്ചുദ്ധരിക്ക

൩. അതെ എനിക്കെല്ലൊപിതം
കല്പിച്ചതത്രെ സാരം
ക്ഷണത്തിൽ എന്റെ മെലിതം
ചുമത്തെണം ഈ ഭാരം
ഹാ സ്നെഹത്തിൻ അതിശയം
പിതാവു പുത്ര മരണം
സൌജന്യമായ്വരുത്തി
അഛ്ശന്റെ ചൊല്ലാൽ കഴുകുമെൻ
കരെറുവാൻ ഇമ്മാനുവെൽ
തന്നെത്താൻ കീഴ്പെടുത്തി

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/39&oldid=190274" എന്ന താളിൽനിന്ന് ശേഖരിച്ചത്