ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪. ഇതൊന്നും നീ ചെയ്യൊല്ല
പിതാ കടാക്ഷത്താൽ
എന്നാദ്യ ശിഷ്യൻ ചൊല്ല
തുടങ്ങിപ്പൊകയാൽ

൫. സാത്താനെ നീ ഇടൎച്ച
എനിക്കാ പിന്നിൽ പൊ
എന്നുത്തരം അമൎച്ച
ആയെകിനീ വിഭൊ

൬. മനുഷ്യയുക്തി മാത്രം
കരുതും ലൊകധീ
ദൈവീകകൎമ്മപാത്രം
ആക്കീടും എന്നെ നീ

൭. കെട്ടല്ല പിന്തുടൎന്നും
കഷ്ടിച്ചും ചാം വരെ
നീ ശാസിച്ചാൽ അമൎന്നും
പഠിക്കാകെണമെ

൨൭

രാഗം. ൭൪

൧. ഇത്ര സ്നെഹിച്ച നിണക്ക
നിത്യം ആക വന്ദനം
വൈരിയൊടു നീ കണക്ക
തീൎത്തു ചെയ്തു പകരം
നീ മരിച്ച ക്രൂശയിൽ
മുട്ടുകുത്തിപ്പാൎക്കയിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/41&oldid=190278" എന്ന താളിൽനിന്ന് ശേഖരിച്ചത്