ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിന്നെ വിശ്വസിച്ചവൻ
വിശ്വസിച്ചു നിന്നകത്തു
പുക്കൊൻ എന്നും ജീവി തൻ

൪. ആദാം ചത്തുപെൎത്തുനൊക്കി
ജ്ഞാനവൃക്ഷത്തിൻ ഫലം
ഈ മരത്താൽ ചാവെപൊക്കി
കിട്ടും ദെവപുത്രത്വം

൫. രക്ഷിതാവെ നിന്നെ വില്ക്കും
ജാതിക്കല്ലൽ കൈവിടാ
നിന്റെ ക്രൂശെ പാൎത്തുനില്ക്കും
ഉള്ളത്തിന്നു നിന്നെ താ

൩൪

രാഗം ൭൫

൧. അൎപ്പിച്ചക്രീസ്തൻ ജീവനും
വധിച്ചിട്ടുള്ള ദെഹവും
എൻ ആത്മദെഹി ദെഹത്തെ
സല്പുണ്യമാക്കി തീൎക്കുകെ

൨ അവൻ വിലാവിന്നെറ്റവും
ഒലിച്ച രക്തവെള്ളവും
മനം തണുക്കുന്ന തളി
ബലം പുതുപ്പിക്കും കുളി

൩. തിരുമൂൎദ്ധാവിൽ സ്വെദം താൻ
കൺനീരും ഖെദവും ഭവാൻ
വിസ്താരനാൾ എൻ ശരണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/50&oldid=190296" എന്ന താളിൽനിന്ന് ശേഖരിച്ചത്