ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇപ്പൊഴെ അനുതാപി
ആയ്വീണു ശരണം
അബദ്ധം അൻ വിരൊധം
നികൃഷ്റ്റം എൻ പണി
സുന്യായം നിന്റെ ക്രൊധം
ഉചിതം എൻ പിണി

൩. കുടുങ്ങി നില്ക്കും കാടു
ഞാൻ എങ്ങിനെ വിടും
ഉഴന്നു പൊയൊരാടു
മറ്റാർ അന്വെഷിക്കും
നിണക്കനല്ല പൊക്കു
തെളിഞ്ഞു മുൻപിനാൽ
നീയെന്നെ ഒന്നു നൊക്കു
ക്ഷമിക്കിരക്കയാൽ

൪. പിതാവെ ഉദ്ധരിച്ചു
അകൃത്യം ഒക്കവെ
ഞാൻ ന്യായമായ്വിധിച്ചു
പകപ്പാറാക്കുകെ
എൻ ഉള്ളിൽ നിന്റെ വാക്കും
കറ്റക്കൺ നൊക്കെല്ലാം
വെരുന്നി നില്പാറാക്കും
എന്നാൽ സുഖം ഉണ്ടാം

൫൮

രാഗം. ൪൧.

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/78&oldid=190351" എന്ന താളിൽനിന്ന് ശേഖരിച്ചത്