ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧. യെശു വെന്നി ഞാനൊ എതു
ഹീനനന്ധൻ നഗ്നനെ
ലെശം എന്നിൽ സ്നെഹ ഹെതു
ഇല്ല ദൈന്യം ഒഴികെ
മട്ടില്ലാത പാപകൊടി
വിട്ടു ഞാൻ തൃക്കാക്കൽ ഒടി

൨. ഇല്ല ഞാൻ ചെയ്യാത്ത ദ്രൊഹം
ആജ്ഞയൊക്കതട്ടിനെൻ
നല്ലതെന്നു തൊന്നി മൊഹം
ചത്തു മൊഹിച്ചടിയെൻ
സത്യത്തൊടു ഞാൻ മരുത്തു
നിത്യ കാരുണ്യം വെറുത്തു

൩. പാപി ചാകണം എന്നല്ല
നീ വിളങ്ങിച്ചാന്തരം
ശാപം നിങ്കലായി നല്ല
പാപശാന്തിക്കുണ്ടിടം
ഗൎവ്വം താണു ഞാൻ വലഞ്ഞു
സൎവ്വം പറയാം കരഞ്ഞു

൪. എങ്കടങ്ങൾ ഞാനെ വീട്ടി
തീൎക്കാം എന്നു ചൊല്ലാമൊ
വങ്കം നക്കെ തൃക്കൈനീട്ടി
ക്രൂശിൽ ഒപ്പിച്ചില്ലയൊ
രക്തത്താൽ എന്ന് ശാപം തീര
മുക്തമൊ ചൊല്ലാവു വീര

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/79&oldid=190353" എന്ന താളിൽനിന്ന് ശേഖരിച്ചത്