ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിടാതെ കാട്ടും ശുദ്ധനെർ
എനിക്കു വെണ്ടി ചാവിൽ ചാടി
വിമൊക്താവെന്നവന്റെ പെർ
കടങ്ങൾ വീട്ടി താന്തനി
തുണെക്കു യെശുതാന്മതി

൫. തൻ ഉള്ളം താൻ എനിക്കു തന്നു
തൻ ദെഹവും നല്ലൊരു നാൾ
തൻ കൊവില്ക്കെന്നെ കൊണ്ടുവന്നു
എന്നെക്കും പാൎപ്പിക്കുന്നയാൾ
ഇപ്പാങ്ങൻ ആകയാൽ അറി
തുണെക്കു യെശുതാന്മതി

൬൬

രാഗം. ൬.

൧. മകനും അഛ്ശനും സ്തുതി
തികഞ്ഞ പാപ നിഷ്കൃതി
പകയൎക്കെകി കരുതി-ഹല്ലെലൂയാ

൨. മരത്തിൽ തൂങ്ങി നന്മകൻ
ശിരസ്സു താഴ്ത്തി ചത്തുടൻ
നിരന്നു നമ്മൊടുന്നതൻ-ഹ

൩. പിശാചിന്മെൽ മഹാജയം
ശ്മശാ‍ാനം വിട്ടു പൂരിതം
വിശാല ലൊകം തൻ വശം-ഹ

൪. മരിച്ചെഴുന്നൊരു മഹാൻ
പിരിഞ്ഞ പിൻവിളങ്ങുവാൻ

"https://ml.wikisource.org/w/index.php?title=താൾ:CiXIV29b.pdf/88&oldid=190371" എന്ന താളിൽനിന്ന് ശേഖരിച്ചത്