ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന 128 എല

എഡമൂകൻ, ന്റെ. s. Deaf and dumb. പൊട്ടൻ.

എഡൂകം, ത്തിന്റെ. s. 1. A wall or building construct-
ed of rubbish. അകമെ അലക വെച്ച ചുമര. 2. a
wall enclosing bones, a tomb, &c. കല്പുറ.

എണം, ത്തിന്റെ. s. A kind of deer or antelope. ഒരു
വക മാൻ.

എണാങ്കചൂഡൻ, ന്റെ. s. A name of SIVA. ശിവൻ.

എണാങ്കൻ, ന്റെ. s. The moon. ചന്ദ്രൻ.

എണാങ്കബിംബം, ത്തിന്റെ. s. The disc of the
moon. ചന്ദ്രമണ്ഡലം.

എണി, യുടെ. s. A bamboo used as a ladder ; a ladder.

എണീ, യുടെ. s. A hind. മാൻപെട.

എത, ിന്റെ. inter. pro. neut. Interrogative, what? which?
It is the interrogative of അത and ഇത.

എതനം, ത്തിന്റെ. s. Expiration, breathing out, dis-
charging air from the lungs. നശിക്ക, ശ്വസിക്ക.

എതം. adj. Of a variegated colour. പല നിറമുള്ളത.

എതൎഹി. ind. Now, at this time. ഇപ്പൊൾ.

എതാണ്ട, ിന്റെ. s. 1. Something. 2. what year?

എതാനും. adv. Some, somewhat.

എതുമില്ല. adv. Nothing.

എതെങ്കിലും. adv. However; whatsoever; something.

എതെത. adj. What, which?

എതൊരുത്തൻ, ന്റെ. adj. pron. Any one, whosoever.

എത്തക്കായ, ിന്റെ. s. A large kind of plantain.

എത്തമിടുന്നു, ട്ടു, വാൻ. v. n. To pay a fine in schools
or suffer punishment.

എത്തം, ത്തിന്റെ. s. 1. A machine on the principle of
the lever, for drawing up water. എത്തക്കൊട്ട. A ves-
sel in which water is thus drawn. 2. a fine by children,
or a small punishment inflicted on them, for mis-behavi-
our at school.

എത്തവാഴ, യുടെ. s. A kind of plantain tree.

എത്താക്കൾ, ളുടെ. plu. Singers, praisers.

എത്താപ്പ, ിന്റെ. s. A cloth worn by women over their
breasts.

എധസ്സ, ിന്റെ. s. Fuel, as wood, grass, &c. വിറക.

എധാ, യുടെ. s. 1. Sun-rise. ഉദയം. 2. increase. വ
ൎദ്ധന.

എധിതം. adj. 1. Increased, grown. 2. improved. വ
ൎദ്ധിക്കപ്പെട്ടത.

എനപ്പാത്തി, യുടെ. s. A part of a distil.

എനപ്പെടുത്തുന്നു, ത്തി, വാൻ. v. a. To prepare, to
make ready.

എനമാക്കുന്നു, ക്കി, വാൻ. v. a. To prepare, to make
ready.

എനസ്സ, ിന്റെ. s. 1. Sin. 2. a fault, or offence. പാ
പം.

എനം, ത്തിന്റെ. s. 1. Opportunity. 2. preparation,
readiness. 3. beauty; elegance, neatness. adj. 1. Fit. 2.
beautiful, handsome. എനമാകുന്നു. 1. To be ready. 2.
to be fit, proper. 3. to be beautiful, handsome, elegant,
neat.

എനീ, യുടെ. s. A variegated color. നാനാവൎണ്ണം.

എന്തൽ, ലിന്റെ. s. 1. Lameness. 2. the act of taking
up in the arms. 3. rising, as water in the river after rain.

എന്തുകാൽ, ലിന്റെ. s. A lame leg.

എന്തുന്നു, ന്തി, വാൻ. v. n. 1. To walk lame. 2. to
take up in the arms. 3. to rise as water in the river, to
fill.

എമ്പക്കം, ത്തിന്റെ. s. Belching, eructation. എമ്പ
ക്കമിടുന്നു. To belch, to eruct.

എമ്പലം, ത്തിന്റെ. s. Belching, eructation.

എമ്പൽ, ലിന്റെ. s. See the preceding.

എപ്പ, ിന്റെ. s. 1. A joint of a limb. 2. joining, junc-
ture, in timber or any thing pieced together.

എഭ്യൻ, ന്റെ.s. A fool. ഭൊഷൻ.

എമാളി, യുടെ. s. A beggar, one reduced to beggary; one
good for nothing.

എര, ിന്റെ. s. A pair, a yoke of oxen.

എരുകപ്പുല്ല, ിന്റെ. s. A sharp grass which grows on
the sea shore.

എരണ്ഡം, ത്തിന്റെ. s. The castor oil plant. Palma
christi or ricinus communis. ആവണക്ക.

എരി, യുടെ. s.1. A fence of stakes to support banking
work, a stake. എരിനാട്ടുന്നു. To construct such a fence,
to put down or fix stakes. 2. the gums. എരികുത്തുന്നു.
The gums to ache. 3. a row of earth thrown up for the
purpose of planting any thing. എരി എടുക്കുന്നു. To
make such a row.

എരിക്കാൽ, ലിന്റെ. s. A stake, post.

എൎക്കരു, വിന്റെ. s. Implements for ploughing or for
agriculture.

എൎമ്മ, യുടെ. s. A yoke of oxen yoked for the first time.
To plough with a yoke of oxen for the
first time.

എലക്കായ, ിന്റെ. s. Cardamom pods containing the
seed.

എലത്തരി, യുടെ. s. Cardamoms. Elettaria Cardamo-
mum.

എലപ്പുട്ടിൽ, ലിന്റെ. Cardamom pods in which the
seed is contained.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/142&oldid=176169" എന്ന താളിൽനിന്ന് ശേഖരിച്ചത്